തമിഴ് ആന്തോളജി ചിത്രമായ പാവ കഥൈകളിൾ കാളിദാസ് ജയറാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധിപേരാണ് താരത്തിന് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയത്. തമിഴിലെ പ്രമുഖ സംവിധായകരായ സുധ കൊങ്കര, വെട്രി മാരന്, ഗൗതം വസുദേവ് മേനോന്, വിഗ്നേഷ് ശിവന് എന്നിവർ ചേര്‍ന്നൊരുക്കിയ ലഘുചിത്രങ്ങളിൽ സുധാ കൊങ്കാര സംവിധാനം ചെയ്ത തങ്കം സിനിമയിലെ കാളിദാസിന്റെ കഥാപാത്രമാണ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയത്.
കാളിദാസിൻ്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായി സത്താർ മാറിക്കഴിഞ്ഞു. സത്താർ ആകാൻ ഒരുപാട് കഠിന പ്രയത്നം ചെയ്തിട്ടുണ്ടെന്ന് താരം പറയുന്നു. ജീവിതത്തിൽ ഒരു ആൺകുട്ടിയെ ചുംബിച്ചിട്ടുണ്ടോ എന്ന് ഒരു അഭിമുഖത്തിൽ കാളിദാസിനോട് അവതാരകൻ ചോദിക്കുന്നുണ്ട്. ഒരിക്കലുമില്ലെന്നും , ഞാൻ വളരെ സ്ട്രെയിറ്റ് പേഴ്സണാണ്. സത്താർ ഒരുപക്ഷേ അങ്ങനെ ചെയ്തിട്ടുണ്ടാകും എന്നും കാളിദാസ് പറയുന്നു.
Post Your Comments