മലയാള സിനിമയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയതായിരുന്നു നിവിൻ പോളിയുടെ മേക്കപ്പ് മാൻ ഷാബുവിന്റെ മരണം. ഇന്നലെയായിരുന്നു ഷാബുവിന്റെ മരണവാർത്ത സിനിമാലോകം ഞെട്ടലോടെ കേട്ടത്. നിരവധി സിനിമാതാരങ്ങൾ ഷാബുവിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിക്കുകയും, നിവിൻ പോളിയെ ആശ്വസിപ്പിക്കുകയും ചെയ്തു. നിവിന്റെ തുടക്കം മുതൽ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് ഷാബു. അതുകൊണ്ട് തന്നെ നിവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ഷാബുവിന്റെ വേർപാട്.
ഇപ്പോഴിതാ ഷാബുവിന് നടി ഗ്രേസ് ആൻ്റണിയും ആദരാഞ്ജലികൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് ഗ്രേസ് ആൻ്റണിയും ആദരാഞ്ജലികൾ അറിയിച്ചിരിക്കുന്നത്. കേട്ടപ്പോൾ ഞാൻ വിശ്വസിച്ചില്ല ഷാബുജി ,സത്യം ആകല്ലെന്ന് കുറെ പ്രാർത്ഥിച്ചു പക്ഷെ !’എന്ത് പറയണം എന്നറിയില്ല, ഒരു മാസം മുഴുവനും ഒരു കൂരക്ക് കീഴെ കഴിഞ്ഞ നമ്മൾ.എന്തിനും ഏതിനും മുന്നിൽ ഷാബുജി. പറയാൻ ഒത്തിരിയുണ്ട് ഷാബുജി പക്ഷെ പറ്റുന്നില്ല. ലവ് യു സോ മച്ച്, വീ മിസ് യൂ ഗ്രേസ് കുറിക്കുന്നു.
Post Your Comments