പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ദുൽഖുർ സൽമാന്റെ ഒമ്പതാം വിവാഹ വാർഷികമാണ് ഇന്ന്. സുന്ദരമായ ദിനത്തിൽ ഭാര്യ അമാൽ സൂഫിയയ്ക്ക് ആശംസകൾ നേർന്നിരിക്കുകയാണ് താരം. അമാലിനെ ചേർത്ത നിർത്തിക്കൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദുൽഖർ ആശംസകൾ അറിയിച്ചിരിക്കുന്നത്.
“സന്തോഷകരമായ 9 വർഷങ്ങൾ… ഒരു ദശകത്തോട് അടുക്കുന്നു… കൂടുതൽ അടുക്കുകയും ശക്തമാവുകയും ഒന്നിച്ച് വളരുകയും ചെയ്തിരിക്കുന്നു. സൂപ്പർ ഗ്ലൂ പോലെ ഒന്ന് നമ്മളെ എപ്പോഴും അടുപ്പിച്ചു നിർത്തുന്നു. യാത്രകളുടെ ഒരു ദശകം… ജീവിതത്തിൽ ഇടറുമ്പോഴെല്ലാം പരസ്പരം ചേർത്തു പിടിക്കുന്നു, മുന്നോട്ടു തന്നെ നടക്കുന്നു… ഒന്നിച്ച് ശക്തരായി നിൽക്കുന്നു….” ദുൽഖർ പറയുന്നു.
2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. ഇരുവർക്കും 2017 മെയ് മാസം അഞ്ചാം തീയതിയാണ് മറിയം അമീറ ജനിക്കുന്നത്.
https://www.instagram.com/p/CJGHEPmpJtz/?utm_source=ig_web_copy_link
Post Your Comments