സൗഭാഗ്യ വെങ്കിടേഷിന്റെ ഭര്‍ത്താവും നര്‍ത്തകനുമായ അര്ജുന് സോമശേഖർ ആദ്യമായി അഭിനയിക്കുന്ന പരമ്പരയായിരുന്നു ചക്കപ്പഴം. ഒരു ഹാസ്യ പരമ്പരയായി ചിത്രീകരിക്കപ്പെട്ട ചക്കപ്പഴം നിമിഷ നേരംകൊണ്ടാണ് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. പൈങ്കിളിയുടെ ഭര്‍ത്താവായ ശിവൻ എന്ന കഥാപാത്രത്തെയായിരുന്നു അർജുൻ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ അർജുൻ സീരിയലിൽ നിന്ന് പിന്മാറിയ വാർത്തയാണ് പുറത്തു വരുന്നത്. അർജുൻ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കര്യം വെളിപ്പെടുത്തിയത്.
ചക്കപ്പഴത്തില്‍ നിന്നും താന്‍ പിന്‍വാങ്ങിയെന്നും കാരണം പറയാനുദ്ദേശിക്കുന്നില്ലെന്നുമാണ് അര്ജുന് കുറിച്ചിട്ടുള്ളത്. തന്നെ പിന്തുണച്ചവരോടെല്ലാം നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിട്ടുള്ളത്. താരത്തിന്റെ കുറിപ്പിന്റെ സ്ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
Post Your Comments