സൂര്യ നായകനായ സുരറൈ പോട്രു എന്ന സിനിമ ഇറങ്ങിയതോടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട നായിക നടിയാണ് അപര്‍ണ ബാലമുരളി.അഞ്ചിലധികം മലയാള സിനിമകളില്‍ നായികയായി അഭിനയിച്ചെങ്കിലും ഈ ഒരൊറ്റ ചിത്രം നേടി കൊടുത്ത പ്രശസ്തി അപര്‍ണ ബാലമുരളി എന്ന നടിയെ തെvettന്നിന്ത്യയിലെ അടുത്ത അപ് കമിംഗ് ലേഡീ സൂപ്പര്‍ താരമായി അടയാളപ്പെടുത്തുന്നുണ്ട്. സിനിമയ്ക്കപ്പുറത്തുള്ള അപര്‍ണ ബാലമുരളി എങ്ങനെയാണെന്ന് ഒരു പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് താരം.
‘ഞാന്‍ ഭയങ്കര ഫ്രണ്ട്ലി ആണ്. സ്കൂള്‍ കോളേജ് സുഹൃത്തുക്കളുമായെല്ലാം ഏറെ അടുപ്പം പുലര്‍ത്തുന്നു. ആര്‍കിടെക്ചര്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ജീവിതത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് പാട്ട് ഡാന്‍സ് അഭിനയം എന്നിവയാണ്. എല്ലാം തന്നെ പിന്തുടരാന്‍ സാധിച്ചിട്ടുണ്ട്. ആര്‍കിടെക്ചര്‍ കോഴ്സ് പഠിച്ചതും അത് ഞാന്‍ വളരെ ഇഷ്ടപ്പെടുന്നതിനാലാണ്. സിനിമയുടെ ഇടയിലായതിനാല്‍ രണ്ടു വര്‍ഷം ബ്രേക്ക് എടുത്താന്‍ കോഴ്സ് പൂര്‍ത്തിയാക്കിയത്. എന്റെ അച്ഛനും അമ്മയും തരുന്ന പിന്തുണയും വലിയ ഭാഗ്യമാണ് എന്ന് പറയാം. വീട്ടിലെ ഒറ്റക്കുട്ടിയായതിനാല്‍ അല്‍പ്പം ലാളിച്ചു തന്നെയാണ് വളര്‍ത്തിയിരിക്കുന്നത്. എന്നാലും എനിക്ക് എന്റെ കാര്യങ്ങള്‍ നോക്കാനാറിയാവുന്ന രീതിയിലായിരുന്നു വഴികാട്ടി തന്നത്’. അപര്‍ണ ബാലമുരളി പറയുന്നു.
Post Your Comments