
പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. ലോകമൊട്ടാകെ അറിയപ്പെടുന്ന താരത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴും ആവേശത്തോടെയാണ് പ്രേക്ഷകർ അമിതാഭ് ബച്ചന്റെ ചിത്രത്തിനായി കാത്തിരിക്കുന്നത്. കൂടാതെ താരം പങ്കുവെക്കാറുള്ള എല്ലാ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയുടെ ഓർമ്മ ദിനത്തിൽ അമിതാഭ് ബച്ചൻ പങ്കുവെച്ച ഒരു ഓർമ്മകാല ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
അമ്മ തേജി ബച്ചനുമൊത്തുള്ള അമിതാഭ് ബച്ചന്റെ കുട്ടിക്കാല ചിത്രമാണ് ഇത്. ഇളയ സഹോദരനാണ് അമ്മയ്ക്കും അമിതാഭ് ബച്ചനുമൊപ്പമുള്ളത്. സാമൂഹ്യപ്രവര്‍ത്തകയായി ശ്രദ്ധേയയായ ആളാണ് തേജി ബച്ചൻ. ഇതിഹാസ കവി ഹരിവൻശ് റായ് ബച്ചനെയാണ് വിവാഹം ചെയ്തത്. അമിതാഭ് ബച്ചൻ മുമ്പും തന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. അജിതാഭ് ആണ് അമിതാഭ് ബച്ചന്റെ ഇളയ സഹോദരൻ.
Post Your Comments