GeneralLatest NewsNEWSTV Shows

അജു സുമിത്രയ്‌ക്കൊപ്പമോ അതോ വേദികയ്‌ക്കൊപ്പമോ; സുമിത്രയുടെ ഷോപ്പ് ഉദ്ഘാടനം ചെയ്തില്ലെങ്കില്‍ സിനിമ കാണില്ലെന്ന് ആരാധകർ

സുമിത്രയുടെ അടുത്ത് പോവുന്നതായിരിക്കും അജു ഏട്ടന് നല്ലത്

ആരാധകർ ഏറെയുള്ള ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. പ്രമുഖ തെന്നിന്ത്യൻ താരം വാസുദേവ് നായികയായി എത്തുന്ന ഈ പാരമ്പരയിലേയ്ക്ക് നടന്‍ അജുവര്‍ഗീസും എത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. അതിന്റെ പ്രോമോ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

സുമിത്രയുടെ കട ഉദ്ഘാടനം ചെയ്യാനായി അജു എത്തുന്നതെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെ അത് മുടക്കാൻ ഭര്‍ത്താവ് സിദ്ധാര്‍ത്ഥും കാമുകിയും സഹപ്രവര്‍ത്തകയുമായ വേദികയും ശ്രമിക്കുന്നുണ്ട്. തങ്ങളുടെ ഓഫീസ് ഉത്‌ഘാടനത്തിനായി അജു എത്തുന്നതിനായി ഏഴു ലക്ഷം രൂപയാണ് ഇവര്‍ മുടക്കുന്നത്.

read also:ആ അവസരം ലഭിക്കാൻ കാരണം ദിലീപ്; അറുപതിന്റെ നിറവിൽ നിന്ന് പ്രിയതാരം നന്ദു പറയുന്നു

ഇപ്പോഴിതാ സുമിത്രയുടെയോ അതോ വേദികയുടെയോ എന്ന ക്യാപ്ഷനുമായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോ വൈറലാവുന്നു. ഇതറിയാനായാണ് തങ്ങളും കാത്തിരിക്കുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. സുമിത്രയുടെ കട ഉദ്ഘാടനം ചെയ്‌തോളണമെന്നും ഇല്ലെങ്കിൽ സിനിമ കാണില്ലെന്നും വരെ അറിയിക്കുകയാണ് ആരാധകർ.

”സുമിത്രയുടെ അടുത്ത് പോവുന്നതായിരിക്കും അജു ഏട്ടന് നല്ലത്. അല്ലെങ്കില്‍ ഇനി മുതല്‍ അജു ഏട്ടന്‍ ഇടുന്ന പോസ്റ്റിന് ഒക്കെ ഹേറ്റേഴ്സിന്റെ പ്രവാഹം ആയിരിക്കും. പറഞ്ഞില്ലെന്ന് വേണ്ടാ. സുമിത്രയുടെ ഷോപ്പ് ഉദ്ഘാടനം ചെയ്തില്ലെങ്കില്‍ ഞാന്‍ ഇനി അജു ചേട്ടന്റെ സിനിമ കാണുകയില്ല” വേറൊരാള്‍ കുറിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button