ഒരുകാലത്ത് യുവത്വത്തിന്റെ ആവേശമായി മലയാളസിനിമയിൽ നിറഞ്ഞു നിന്നതാരമാണ് റഹ്‌മാൻ.പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് എത്തിയ താരം ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുകയാണ്. വിവാഹത്തെക്കുറിച്ചും ഭാര്യയെക്കുറിച്ചും ഒരു അഭിമുഖത്തിൽ പങ്കുവച്ച റഹ്‌മാന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
”സിനിമയില്‍ വന്നു കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ പ്രണയവും ബ്രേക്കപ്പും എല്ലാം നടന്നു. എന്നെ വിവാഹം കഴിപ്പിക്കണം എന്ന ചിന്ത വീട്ടുകാര്‍ക്ക് വരുന്നത് എനിക്ക് 26 വയസായപ്പോഴാണ്. പല ആലോചനകളും വന്നെങ്കിലും ഞാന്‍ അതിനെല്ലാം നോ പറഞ്ഞു. എന്നാൽ ചെന്നൈയില്‍ സുഹൃത്തിന്റെ ഫാമിലി ഫങ്ക്ഷന് പോയപ്പോള്‍ തട്ടമിട്ട മൂന്ന് പെണ്‍കുട്ടികളെ കണ്ടു. കെട്ടുന്നെങ്കില്‍ ഇത് പോലെ ഒരു പെണ്‍കുട്ടിയെ കെട്ടണം അന്ന് ഞാന്‍ കൂട്ടുകാരനോട് പറഞ്ഞത് പടച്ചോന്‍ കേട്ടു.
സുഹൃത്താണ് മെഹറുവിന്റെ അഡ്രസ് കണ്ടുപിടിച്ചു പെണ്ണ് ചോദിച്ചു പോയത്. മലയാളം ഒട്ടും അറിയാത്ത ഹാജി മൂസ പരമ്പരയില്‍ പെട്ട സില്‍ക്ക് ബിസിനസുകാര്‍ ആയിരുന്നു മെഹറുവിന്റെ കുടുംബം. സിനിമ ഒന്നും കാണാറില്ല.ചില നിബന്ധനകള്‍ ഉണ്ടായിരുന്നു എങ്കിലും ഒടുവില്‍ സമ്മതിച്ചു.”
ഭാര്യയില്ലാതെ ജീവിക്കാനാകില്ല എന്നു തോന്നിയ പല സന്ദര്‍ഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും റഹ്‌മാൻ പറയുന്നു. ”രണ്ടാമത്തെ മോളുണ്ടാകുന്നതിനു മുന്‍പ് ഞാന്‍ സിനിമയില്ലാതെ നില്‍ക്കുകയാണ്. മറ്റുള്ളവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വയ്യാതെ പൂര്‍ണമായും വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോൾ ഒരു ദിവസം രാത്രി മെഹറു പറഞ്ഞു അവസരം ദൈവം തരുന്നതാണ്, സമയമാകുമ്ബോള്‍ അത് വരും. പിന്നീടൊരിക്കലും സിനിമയില്ലാതെ ഞാന്‍ വിഷമിച്ചിട്ടില്ല’ റഹ്‌മാന്‍ കൂട്ടിച്ചേർത്തു
Post Your Comments