25-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഹാൻഡ്ബുക്ക്, സിഗ്നേച്ചർ ഫിലിം എന്നിവ ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും പ്രോപോസലുകൾ ക്ഷണിച്ചു. ടീം അംഗങ്ങളുടെ സംക്ഷിപ്തമായ വിവരണവും ബഡ്ജറ്റും ഉൾപ്പടെ 2021 ജനുവരി 10ന് വൈകിട്ട് മൂന്ന് മണിക്കകം “PROPOSAL FOR FESTIVAL HANDBOOK” എന്ന് രേഖപ്പെടുത്തിയ പ്രൊപോസൽ സമർപ്പിക്കാം.
2021 ജനുവരി 5ന് വൈകിട്ട് മൂന്ന് മണിക്കകം ’25TH IFFK SIGNATURE FILM’ എന്ന് രേഖപ്പെടുത്തിയ പ്രൊപോസൽ നൽകാം. സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, സത്യൻ സ്മാരകം, കിൻഫ്ര ഫിലിം & വീഡിയോ പാർക്ക്, സൈനിക് സ്കൂൾ പി. ഓ, തിരുവനന്തപുരം -695585 എന്ന വിലാസത്തിൽ സമർപ്പിക്കണം. 2021 ഫെബ്രുവരി 12 മുതൽ 19 വരെയാണ് മേള.
Post Your Comments