
നടൻ നിവിൻ പോളിയുടെ മേക്കപ്പ് മാൻ ഷാബുവിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടൻ വിനീത് ശ്രീനിവാസൻ. 2012ൽ വിനീത് ശ്രീനിവാസൻ ഒരുക്കിയ തട്ടത്തിൻ മറയത്ത് ചിത്രത്തിലൂടെയാണ് നിവിനും ഷാബുവും ഒന്നിച്ചു പ്രവർത്തിക്കുന്നത്. തുടർന്ന് അങ്ങോട്ട് നിവിന്റൊപ്പം ഷാബു ഉണ്ടായിരുന്നു. ഇപ്പോഴും ഷാബുവിന്റെ മരണം വിശ്വസിക്കാനാകുന്നില്ലെന്ന് വിനീത് പറയുന്നു. നിവിന്റെ വലംകയ്യാണ് പോയത് വിനീത് പറയുന്നു.
‘ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. നിവിന്റെ വലംകൈയാണ് ഷാബു. എട്ടു വർഷങ്ങളായുള്ള പരിചയം..’–വിനീത് ശ്രീനിവാസൻ കുറിച്ചു.
ഷാബു മേക്കപ്പ് രംഗത്തേക്ക് കടന്ന് വരുന്നത് പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പാണ്ഡ്യനൊപ്പമാണ്. നിവിന്‍ പോളി തന്നെ നിര്‍മ്മിച്ച് നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കനകം കാമിനി കലഹം എന്ന സിനിമയില്‍ ചീഫ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു ഷാബു.
Post Your Comments