
നായിക നടിമാരെക്കാള്‍ തിരക്കിലാണ് നടി ഉര്‍വശി ഇപ്പോള്‍. തെന്നിന്ത്യയിലെ ഒട്ടുമിക്ക സിനിമകളിലും അമ്മ വേഷങ്ങളോടെ നിറഞ്ഞു നില്ക്കുന്ന ഉര്‍വശി മലയാളത്തില്‍ ഉടനെ തന്നെ തിരികെ വരുമെന്നും മലയാളത്തില്‍ എന്തുകൊണ്ടാണ് താന്‍ ബ്രേക്ക് എടുക്കുന്നതെന്നും ഒരു പ്രമുഖ മാഗസിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയാണ്.
‘തമിഴ് ഉള്‍പ്പടെ മറ്റു ഭാഷകളില്‍ ഒറ്റ ഷെഡ്യൂള്‍ സിനിമകള്‍ കുറവാണ്. കുറച്ചു കുറച്ചു ദിവസങ്ങളായാണ് ഷൂട്ട് നടക്കുക. അപ്പോള്‍ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളും നടക്കും എന്നാല്‍ മലയാളത്തിലധികവും ഒറ്റ ഷെഡ്യൂള്‍ സിനിമകളാണ്. മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. പിന്നെ ഒരേ ശൈലിയിലുള്ള സിനിമകള്‍ വരുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ബ്രേക്ക് എടുക്കാറുണ്ട്. എന്നിട്ട് മറ്റു ഭാഷകളില്‍ ശ്രദ്ധിക്കും എന്നാലും പൂര്‍ണ്ണമായി മാറി നില്ക്കാന് പറ്റിലല്ലോ. ഇപ്പോള്‍ തമിഴില്‍ പുറത്തിറങ്ങിയ രണ്ടു സിനിമകളില്‍ രണ്ടിലും വ്യത്യസ്തമായ സിനിമകളാണ്. മലയാളം എന്റെ മാതൃ ഭാഷയായതിനാല്‍ കൂടുതലും ശ്രദ്ധിച്ചേ വേഷങ്ങള്‍ തെരഞ്ഞെടുക്കാറുള്ളൂ. കൂടുതല്‍ ചൂസിയാകാം എന്ന് കരുതുന്നുണ്ട് മലയാളത്തില്‍’. ഉര്‍വശി പറയുന്നു.
Post Your Comments