
ബോളിവുഡിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് തപ്സി പന്നു. കഥാപാത്രങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ ശരീരത്തിനെ ഒരുക്കിയെടുക്കാന്‍ കഠിനമായ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം നടത്തുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ‘രശ്മി റോക്കറ്റ്’ എന്ന പുതിയ ചിത്രത്തിന് വേണ്ടിയുള്ള കഠിന പ്രയത്നത്തിലാണ് താരമിപ്പോൾ.
read also:നിനക്ക് സർപ്രൈസ് തരാൻ വേണ്ടിയിട്ടാണ് വൈകിയത് ; ചക്കരയ്ക്ക് സ്നേഹചുംബനവുമായി അനുശ്രീ
എന്നാൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് വെരിക്കോസ് വെയിനിന്റെ ഭാഗമായി നടത്തിയ സര്‍ജറിയുടെ പാടുകള്‍ കാണാവുന്ന തരത്തിലുള്ള തപ്സിയുടെ ചിത്രങ്ങളാണ്. ‘രശ്മി റോക്കറ്റി’ന് വേണ്ടിയുള്ള പരിശീലനം തുടങ്ങുന്നതിന് ആറ് ആഴ്ച മുമ്ബാണ് സര്‍ജറി നടത്തിയതെന്നും തപ്സി തന്റെ ഇന്‍സ്റ്റഗ്രാം പേജിൽ പറയുന്നു.
ഏറെ പ്രചോദനം നല്‍കുന്നതാണ് തപ്സിയുടെ പ്രയത്നമെന്നു ആരാധകരും സഹപ്രവർത്തകരും അഭിപ്രായപ്പെടുന്നു.
Post Your Comments