GeneralLatest NewsMollywoodNEWSWOODs

രാത്രി 7 മണിക്ക് മാർക്കറ്റിൽ കൊറോണ വരില്ലേ? തിയേറ്ററില്‍ മാത്രമാണോ കൊറോണ? ജനത്തിരക്ക് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ്

എന്തേ സര്‍ക്കാര്‍ സിനിമ തിയേറ്റര്‍ മാത്രം തുറക്കുന്നില്ല.

ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ ഘട്ടം ഘട്ടമായി എല്ലാം പ്രവർത്തിച്ചു തുടങ്ങി. സ്‌കൂൾ, കോളേജുകളെല്ലാം ജനുവരി മുതൽ തുറന്നു പ്രവർത്തിക്കാൻ തീരുമാനമായി. എന്നാൽ കേരളത്തില്‍ തിയേറ്ററുകള്‍ തുറക്കാനുള്ള ചർച്ചകൾ ഒന്നുമായില്ല.

കഴിഞ്ഞ ദിവസം എറണാകുളം ബ്രോഡ് വേയില്‍ കണ്ട ജനത്തിരക്കിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടു നിർമ്മാതാവ്ഷിബു ജി. സുശീലന്‍ കേരളത്തില്‍ സിനിമ തിയേറ്ററില്‍ മാത്രം ആണോ കൊറോണ എന്നു ചോദിക്കുന്നു.

read also:‘നീയിപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല’; നിവിനെ ആശ്വസിപ്പിച്ച് ദുൽഖർ

‘ഇത് എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റില്‍ 20/12/ 2020 രാത്രി 7 മണിക്കുള്ള ജനത്തിരക്ക് ഇവിടെ കൊറോണ വരില്ലേ? ഈ തിരക്ക് കണ്ടപ്പോള്‍…. മനസ്സില്‍ ഒരു ചോദ്യം.. എന്തേ സര്‍ക്കാര്‍ സിനിമ തിയേറ്റര്‍ മാത്രം തുറക്കുന്നില്ല. കേരളത്തില്‍ സിനിമ തിയേറ്ററില്‍ മാത്രം ആണോ കൊറോണ? ബാക്കി ഒക്കെ തുറക്കാം.. സിനിമക്ക് മാത്രം കൊറോണ…’ എന്നാണ് നിര്‍മ്മാതാവിന്റെ കുറിപ്പ്.

 

shortlink

Related Articles

Post Your Comments


Back to top button