അവതാരകയായും അഭിനയത്രിയായും പ്രേഷകരുടെ മനസ്സിൽ ഇടംപിടിച്ച നടിയാണ് പേളി മാണി. പേളിയുടെ ഗർഭകാല ചിത്രങ്ങൾ എല്ലാം സമൂഹമാധ്യമങ്ങളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ അച്ഛന്റെ കൈയും പിടിച്ച് നടക്കുന്ന പേളിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അച്ഛനുമായി തനിക്കുള്ള ബോണ്ടിങ്ങിനെ കുറിച്ചും മുൻപും സമൂഹമാധ്യമങ്ങളിൽ പേളി കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്. അച്ഛനൊപ്പം വീടിന്റെ മുറ്റത്ത് സംസാരിച്ചുകൊണ്ട് ഉലാത്തുന്ന ഒരു വീഡിയോ പേളി പങ്കുവെച്ചിരിക്കുന്നത്. ശ്രീനിഷാണ് വീഡിയോ പകർത്തിയിരിക്കുന്നത്.
“ഡാഡിയ്ക്ക് ഒപ്പം നീണ്ട നടത്തങ്ങൾ, നീണ്ട സംസാരങ്ങൾ… എന്നും ഡാഡിയുടെ കുഞ്ഞുകുട്ടി… ശ്രീനിഷ്, ഇത്തരം മനോഹരമായ മുഹൂർത്തങ്ങൾ പകർത്തുന്ന നിങ്ങളുമായി ഞാൻ വീണ്ടും വീണ്ടും പ്രണയത്തിലാവുകയാണ്…” എന്നാണ് വീഡിയോ പങ്കുവച്ച് പേളി കുറിക്കുന്നത്.
https://www.instagram.com/p/CJBwQ5lnING/?utm_source=ig_web_copy_link
Post Your Comments