CinemaLatest NewsMovie Gossips

മമ്മൂട്ടിയോട് കഥ പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും

മെഗാസ്റ്റാറിനോട് കഥ പറഞ്ഞ അനുഭവം പങ്കുവെച്ച് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും

നാദിർഷാ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും മലയാളികൾക്ക് പ്രിയങ്കരരായത്. ഇവരുടെ മൂന്നാമത്തെ തിരക്കഥ ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന്റെതായിരുന്നു. ദുൽഖറിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥപറയാൻ പോയപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് ഇരുവരും.

കഥ പറയാൻ ചെന്നപ്പോൾ ദുൽഖറിനൊപ്പം മമ്മൂട്ടിയും ഉണ്ടായിരുന്നുവെന്ന് ബിബിൻ പറയുന്നു. ടെന്‍ഷന്‍ കാരണം മമ്മൂട്ടിയോട് തനിക്ക് കഥ പറയാന്‍ കഴിഞ്ഞില്ല, വിഷ്ണുവാണ് മമ്മൂട്ടിയോടും ദുല്‍ഖറിനോടും മുഴുവന്‍ കഥയും പറഞ്ഞതെന്ന് ബിബിൻ പറയുന്നു.

Also Read:അതിലെ സ്റ്റൈലന്‍ മമ്മൂട്ടിയെ കണ്ടു സത്യന്‍ അന്തിക്കാട് ചെയ്തത് അതിലും വലിയ സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി സിനിമ!

‘പെട്ടെന്ന് സൗഹൃദമാകുന്ന ആളല്ലെങ്കിലും വളരെ പാവം മനുഷ്യനാണ് മമ്മൂട്ടി. ദേഷ്യപ്പെടുമ്പോള്‍ തന്നെ നമ്മളെ സഹായിക്കാനുള്ള മനസ് അദ്ദേഹത്തിനുണ്ട്. കഥ പറയുമ്പോള്‍ വലിയ താത്പര്യമൊന്നും അദ്ദേഹത്തിന്റെ മുഖത്ത് കണ്ടില്ല. അത് നമ്മളെ നിരാശപ്പെടുത്തിയെങ്കിലും കഥ മുഴുവൻ പറഞ്ഞു കഴിയുമ്പോള്‍ അതില്‍ ഇഷ്ടപ്പെട്ട സംഭവങ്ങള്‍ അദ്ദേഹം നമ്മളോട് തിരിച്ചു പറയും. അത് കേൾക്കുമ്പോൾ നമുക്ക് വലിയ ആത്മവിശ്വാസം തോന്നും.’ – വിഷ്ണു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button