ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ ഓസ്കാര്‍ ഗമയില്‍ മലയാള സിനിമയില്‍ കത്തി നില്‍ക്കുമ്പോള്‍ ഒരു താരപുത്രനാണ് താനെന്ന വിശേഷണം പലരും മറക്കാറുണ്ട്. ജോസ് പെല്ലിശ്ശേരിയുടെ മകനായ ലിജോ തന്റെ അച്ഛനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്.
‘ഡാഡി വളരെ ഓര്‍ഗനൈസ്ഡായിട്ടു ജോലി ചെയ്യുകയും ആളുകളുമായി നല്ല ബന്ധം സൂക്ഷിക്കുകയും ചെയ്ത വ്യക്തിയായിരുന്നു. ഡാഡിയുടെ കുടുംബത്തിനു ചാലക്കുടിയില്‍ പലചരക്കു കടയും അരിക്കച്ചവടവുമൊക്കെയുണ്ടായിരുന്നു. ഡാഡി പക്ഷേ അതില്‍ നിന്നൊക്കെ മാറി ഒരു റിബല്‍ ലൈനില്‍ നാടകവുമൊക്കെയായി നടന്നു. സാരംഗിയുടെ മിക്ക നാടകങ്ങളുടെയും സംവിധായകന്‍ തിലകന്‍ ചേട്ടനായിരുന്നു. അദ്ദേഹത്തെ പോലുള്ള വലിയ വ്യക്തിത്വങ്ങളുമായി പരിചയിക്കാന്‍ അവരുടെ കാഴ്ച്ചപടുകളെ കുറിച്ച് മനസിലാക്കാന്‍ എനിക്കും സാഹചര്യമുണ്ടായി. എന്റെ മമ്മിയുടെ അപ്പന്‍ ജെയിംസ് തമിഴ് നാട്ടുകാരനായിരുന്നു. ചെന്നൈയില്‍ ബ്രിട്ടീഷ് കമ്പനിയിലായിരുന്നു ജോലി. ആ കമ്പനി റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ക്കായി അദ്ദേഹത്തെ ഇങ്ങോട്ടേക്കയച്ചു. ഈ നാട് ഇഷ്ടപ്പെട്ടു ഇവിടുന്നു തന്നെ വിവാഹം കഴിച്ചു താമസമാക്കി. അദ്ദേഹവും സിനിമക്കമ്പക്കാരനായിരുന്നു. നന്നേ ചെറുപ്പം തൊട്ടു അദ്ദേഹത്തിനൊപ്പം പോയി ധാരളം സിനിമകള്‍ ഞാനും കാണുമായിരുന്നു’. ഒരു പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.
Post Your Comments