GeneralLatest NewsNEWS

അവരെ കണ്ടപ്പോൾ എനിക്ക് എന്റെ പഴയകാലം ഓർമ്മ വന്നു ; കൃഷ്ണകുമാർ പറയുന്നു

ക്യാമറക്ക് മുന്നിൽ വന്നിട്ട് 31 കൊല്ലങ്ങൾ കടന്നു പോയിരിക്കുന്നു കൃഷ്ണകുമാർ പറയുന്നു

നിരവധി സീരിയൽ സിനിമയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ് കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിലും സജീവമായ താരത്തിന്റെ പുതിയ ഫേസ്ബുക്ക് പേജ് ആണ് ശ്രദ്ധേയമാവുന്നത്. അഭിനയരംഗത്തേക്ക് കടന്നുവരുന്നതിന് മുൻപ് താരം ഒരു ജേണലിസ്റ്റ് ആയിരുന്നു. ആദ്യമായി ക്യാമറക്ക് മുന്നിൽ എത്തിയ നിമിഷങ്ങളും ഓർമ്മകളും ഒക്കെ പങ്കുവെക്കുകയാണ് കൃഷ്ണകുമാർ.

ആദ്യമായി ക്യാമറക്ക് മുന്നിൽ വന്നിട്ട് 31 കൊല്ലങ്ങൾ കടന്നു പോയെന്നും ഇന്നത്തെ വാർത്ത അവതാരകരെ കണ്ടപ്പോൾ വലിയ സന്തോഷവും ബഹുമാനവും തോന്നിയെന്നും നടൻ. ബഹുമാനവും. വളരെ വലിയ, ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ് അവർ ചെയ്യുന്നതെന്നും അവർ അത് വളരെ മനോഹരമായി കൈകാര്യം ചെയ്യുന്നുമുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു.

കൃഷ്ണകുമാറിന്റെ വാക്കുകൾ

താരങ്ങൾക്കൊപ്പം… കഴിഞ്ഞ ദിവസം ഒരു ചർച്ചയിൽ പങ്കെടുക്കുവാൻ മാതൃഭൂമിയുടെ തിരുവനതപുരം സ്റ്റുഡിയോവിൽ പോയി. പ്രോഗ്രാം തുടങ്ങാൻ സമയമുണ്ടായതിനാൽ ഒന്ന് സ്റ്റുഡിയോ ചുറ്റികറങ്ങി കണ്ടു. പഴയ ഒരു ദൂരദർശൻ ഓർമ പുതുക്കൽ . വളരെ സുന്ദരമായ ഒരു അനുഭവമായിരുന്നു. വലിയ സ്റ്റുഡിയോ. നല്ല വിശാലവും സൗകര്യങ്ങളുമുള്ള ഓഫീസ്. ധാരാളം ചെറുപ്പക്കാർ ജോലിയെടുക്കുന്നു. പുതിയ സ്റ്റുഡിയോയുടെ പണി നടക്കുന്നു. ഇതിനിടയിൽ അവിടുത്തെ താരങ്ങളായ വാർത്ത അവതാരകാരെ കാണാനിടയായി. പണ്ട് ഞാനും ഒരു വാർത്ത അവതാരകനായതിനാലും എനിക്ക് ഇവർ വളരെ പ്രിയപെട്ടവരാണ്. മലയാളികൾ വളരെ അധികം അറിയുന്നതും ഇഷ്ടപെടുന്നവരുമായ ശ്രീജ ശ്യാം, മഞ്ജുഷ് ഗോപാൽ, പ്രജീഷ് കൈപ്പള്ളി, ജിഷ കല്ലിങ്ങൽ എന്നിവർ ആണ് സ്റ്റുഡിയോവിൽ ഉണ്ടായിരുന്നത്. താരങ്ങളെ ഒരുമിച്ചു കണ്ടപ്പോൾ അവർക്കൊപ്പം ഫോട്ടോ എടുക്കാൻ ഒരാഗ്രഹം തോന്നി. അതൊപ്പിച്ചു. തുടർന്ന് അവിടുത്തെ സ്റ്റുഡിയോയിലും പാനലിലും ഒക്കെ നിന്ന് ഫോട്ടോ എടുത്തു. പണ്ട് ദൂരദർശനിൽ 5 വർഷം ജോലി ചെയ്തിട്ടും ഒരു ഫോട്ടോ പോലും ഇല്ലാത്ത ഒരു ദുഃഖം ഒരു പരിധി വരെ പരിഹരിച്ചു. പ്രോഗ്രാം കഴിഞ്ഞു എല്ലാവരോടും വിടപറഞ്ഞു മടങ്ങുമ്പോൾ പണ്ട് ദൂരദർശനിൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലോട്ട് മടങ്ങുന്ന ആ ചെറുപ്പകാരനായ കൃഷ്ണകുമാറിനെ ഓർമ വന്നു. അമ്മ വീട്ടിൽ കാത്തു നിൽക്കും. ആദ്യം പറയുക, ” ഇന്ന് നീ കാണാൻ നന്നായിരുന്നു പിന്നെ അധികം തെറ്റിച്ചില്ല. എന്നാലും എനിക്ക് ടെൻഷൻ ആയിരുന്നു. ” ഇന്ന് അമ്മയില്ല.. പകരം സിന്ധു വീട്ടിൽ ഉണ്ടായിരുന്നു. “കിച്ചു കാണാൻ നന്നായിരുന്നു നന്നായി സംസാരിച്ചു “. ഇഷാനി പറഞ്ഞു അച്ഛൻ കുട്ടി T Shirt ഇട്ടപ്പോൾ ചുള്ളനായിട്ടുണ്ട്, ഹാൻസിക പറഞ്ഞു . കേൾക്കുമ്പോൾ സുഖമുള്ള കമെന്റുകൾ . 31 കൊല്ലങ്ങൾ കടന്നു പോയി ആദ്യമായി ക്യാമറക്ക് മുന്നിൽ വന്നിട്ട്. ഇന്നത്തെ വാർത്ത അവതാരകരെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ബഹുമാനവും. വളരെ വലിയ, ഉത്തരവാദിത്തമുള്ള ഒരു ജോലിയാണ് അവർ ചെയ്യുന്നത്. അവർ അത് വളരെ മനോഹരമായി കൈകാര്യം ചെയ്യുന്നുമുണ്ട്. ഒരുപാട് ഇഷ്ടമാണ് നിങ്ങളെ. നന്മകൾ നേരുന്നു, എല്ലാ വാർത്ത അവതാരകർക്കും..കൃഷ്ണകുമാർ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button