ചെന്നൈ: അധികാരത്തിലേറിയാൽ സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകുമെന്ന് നടൻ കമൽഹാസൻ. കൂടാതെ വീട്ടമ്മമാർക്ക് സ്ഥിരം മാസശമ്പളം നൽകുമെന്ന് കമൽഹാസൻ വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പിൽ ഡിഎംകെ, അണ്ണാഡിഎംകെ കഴകങ്ങളുമായി സഖ്യമുണ്ടാക്കില്ലെന്നും കമൽഹാസൻ കൂട്ടിച്ചേർത്തു.
രജനികാന്തുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ കൃത്യസമയത്ത് പ്രഖ്യാപനമുണ്ടാകുമെന്ന് അറിയിച്ച കമൽഹാസൻ രജനിയുടെ പാർട്ടി പ്രഖ്യാപനം വരെ കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു.
Post Your Comments