പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. ഏവർക്കും മാതൃകയായ ഇരുവരും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരാണ്. സാമൂഹിക കാര്യങ്ങളിൽ അഭിപ്രായം പറയാറുള്ള ഇരുവരും ഇപ്പോഴിതാ രക്ഷിതാക്കൾക്ക് ഒരു ബോധവത്കരണ വീഡിയോയുമായി രംഗത്തെത്തിയിരിക്കുകയാണ്. സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഈ വിഡിയോ നിമിഷനേരംകൊണ്ടാണ് വൈറലായി മാറിയത്.
കുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും കുട്ടികളോട് പറയാൻ പാടില്ലാത്ത കാര്യങ്ങളും ഉൾപ്പെടുത്തി തയാറാക്കിയ ബോധവത്കരണ വീഡിയോയാണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. വനിത ശിശുക്ഷേമ വകുപ്പും യുനിസെഫും ചേർന്നു നടത്തുന്ന ‘നമുക്ക് വളരാം നന്നായി വളർത്താം’ എന്ന ക്യാംപെയിന്റെ ഭാഗമായാണ് ഇരുവരും വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
“വേണ്ടാട്ടോ… കുട്ടികളോട് പറയാൻ പാടില്ലാത്ത ചില വേണ്ടാതീനങ്ങളുണ്ട്. ചെയ്യാൻ പാടില്ലാത്തതും. അതിൽ പലതും അവരെ മുറിപ്പെടുത്തിയേക്കാം. വിപരീതഫലം ഉണ്ടാക്കിയേക്കാം. എന്തൊക്കെയാണ് ആ വേണ്ടാതീനങ്ങൾ?” ഇതാണ് പൂർണ്ണിമ നൽകുന്ന ക്യാപ്ഷൻ.
https://www.instagram.com/tv/CJAnuLvAYz4/?utm_source=ig_web_copy_link
Post Your Comments