
പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മീന. ബാലതാരം മുതൽ സിനിമയിൽ അഭിനയിക്കുന്ന താരം ഇന്നും സിനിമകളിൽ നിറഞ്ഞു നിൽക്കുന്നു. മലയാളത്തിലും തമിഴിലും മറ്റു ഭാഷകളിലുമായി നിരവധി ചിത്രങ്ങളിൽ മീന അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പിന്നീട് ഗംഭീര തിരിച്ചുവരവ് തന്നെ നടത്തി. മീനയും മകളും ബാലതാരമായി സിനിമയിൽ തിളങ്ങുകയാണ്. ഇപ്പോഴിതാ മീന പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
പ്ലെയിനിൽ കൊവിഡ് പ്രോട്ടോകള്‍ സുരക്ഷയോടെ ഇരിക്കുന്ന ചിത്രമാണ് മീന പങ്കുവെച്ചിരിക്കുന്നത്. ”പുതിയ എയര്‍പോര്‍ട് ലുക്ക് പരിചിതമാകുന്നു. പക്ഷേ എല്ലാം പഴയതുപോലെയാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മീന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്”. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.
മോഹൻലാല്‍ നായകനായ ദൃശ്യം 2വിന് ആയിരുന്നു അടുത്തിടെ മീന കേരളത്തില്‍ എത്തിയത്. കൊവിഡ് ടെസ്റ്റ് നടത്തിയാണ് മീന ദൃശ്യം 2വിനറെ ലൊക്കേഷനില്‍ എത്തിയത്.
Post Your Comments