മലയാളികളുടെ ഹൃദയത്തിൽ ശാലീനത കൊണ്ട് ഇടം നേടിയ നടിയാണ് അനുശ്രീ. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ഫോട്ടോഷൂട്ട് നടത്തിയ നടിയും അനുശ്രീ തന്നെയാണ്. ഇപ്പോഴിതാ തന്റെ കുഞ്ഞു അനുജത്തിയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം.
”രാത്രിയിൽ സർപ്രൈസ് വിസിറ്റ് നടത്തേണ്ടത് കൊണ്ടാണ് ഇതുവരെ വിഷ് ചെയ്യാഞ്ഞത്. ഹാപ്പി ബർത്ത് ഡേ ചക്കരേ, പ്രിയപ്പെട്ടവൾക്ക് പിറന്നാളാശംസകൾ, നീ എന്നും എൻ്റെ ആ ക്യൂട്ട് കുഞ്ഞനുജത്തി തന്നെയാണ്. ശ്രീയ്ര്ര് വളരെ നല്ലൊരു പിറന്നാളായിരിക്കട്ടെയെന്നും അനുശ്രീ ആശംസിച്ചു”. കുഞ്ഞനുജത്തിയുടെ കവിളിൽ സ്നേഹമുത്തം നൽകുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു അനുശ്രീ ആശംസ അറിയിച്ചത്.
https://www.instagram.com/p/CJCB6G_pPpr/?utm_source=ig_web_copy_link
Post Your Comments