കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് മൗനരാഗം. കല്യാണിയും, കാദംബരിയും വിക്രമനും കിരണുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരങ്ങളാണ്. ഇപ്പോഴിത ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് മൗനരാഗത്തിലെ കാദംബരിയായി എത്തുന്ന നടി അഞ്ജു ശ്രീ.
അഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണഭാഗം
എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും, എന്റെ ഇ സന്തോഷം നിങ്ങളോടെല്ലാവരോടും പങ്കുവെക്കണം എന്നു തോന്നിയത് കൊണ്ടാണ് കേട്ടോ ഞാന്‍ ഇ പോസ്റ്റ് ഇടുന്നത് ഇന്നത്തെ ഈ ദിവസം എനിക്ക് എന്റെ ജീവിതത്തിലെ അത്രയും പ്രധാനപെട്ട ഒരു ദിനം ആണ് അതെ, ഞാന്‍ ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലില്‍ കാദംബരി ആയി നിങ്ങളുടെ ഒക്കെ മുന്നില്‍ വരാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 1 വര്‍ഷം തികയുകയുകയാണ്. ആ ഓര്‍മ്മ ശരിക്കും എന്നെ കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തിലേക്ക് കൂട്ടികൊണ്ടു പോവുകയാണ്.
read also:നാനിയും സായ് പല്ലവിയും വീണ്ടും ഒന്നിക്കുന്നു ; ശ്യാം സിംഗ റോയുടെ ചിത്രീകരണം ആരംഭിച്ചു
ശരിക്കും അതായത് 18 ഡിസംബര്‍ 2019 ഉച്ചക്ക് സമയം ഓര്‍മ്മ ഇല്ലാട്ടോ നല്ല ഉറക്കം ആയിരുന്നു ഞാന്‍ ഉറങ്ങുബോള്‍ ഫോണ്‍ സൈലന്റ് ആക്കുന്ന ഒരു ശീലം ഉണ്ട് കേട്ടോ ഉണര്‍ന്നപ്പോ ഒരു 4 മണി കഴിഞ്ഞിട്ടുണ്ടാകും ന്റെ ഫോണില്‍ ഒരു 10, 15 മിസ്സ്‌കോള്‍ ഉണ്ടായിരുന്നു ഞങ്ങളുടെ മൗനരാഗം സീരിയലിന്റെ കണ്‍ട്രോളര്‍ ജോസ് ചേട്ടന്റ. ‘ഏഹ് ന്താ ഇത്രയും മിസ്സ് കോള്‍ തിരിച്ചു വിളിച്ചു കാര്യം അന്വേഷിച്ചപ്പോ ‘ ഡേയ് നീ നാട്ടില്‍ ഇണ്ടോ’ എന്നൊരു ചോദ്യം ‘ഇണ്ട് ‘ന്തേ എന്നാ പുതിയ ഒരു വര്‍ക്ക് ഇണ്ട് ചാനലില്‍ ഫോട്ടോ അയച്ചു കൊടുത്തിട്ടുണ്ട് സെലക്‌ട് ആകുവാണേല്‍ കുറച്ചു കഴിഞ്ഞു ഞാന്‍ വിളിച്ചു പറയാം എന്നും പറഞ്ഞു ഫോണും വെച്ച്, ഇതു കേട്ടതും എന്റെ കിളി പോയി.
ഞാന്‍ സ്വപ്നം കണ്ടതാണോ എന്നറിയാന്‍ ഫോണ്‍ ഒന്നു കൂടി ഒന്നു പരിശോധിച്ച് സംഭവo ഉള്ളതാന്നു മനസിലായി ശെരി അതോടുകൂടി എന്റെ മനസ്സമാധാനവും പോയി ജോസ് ചേട്ടന്‍ തിരികെ വിളിക്കുന്നവരെ കിളി പോയ അവസ്ഥയില്‍ അങ്ങനെ ഇരുന്നു. അപ്പോഴും സെലക്‌ട് ചെയ്യണെന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നുണ്ടാര്‍ന്നു കേട്ടോ തിരികെ വിളിച്ചപ്പോ ഒരു 8 മണി ഓക്കെ ആയിട്ടുണ്ടാകും
“നീ എന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നില്ലേ നിനക്കു ഏഷ്യാനെറ്റില്‍ അഭിനയിക്കണം എന്നു ദേ ആഹ് ആഗ്രഹം ഞാന്‍ സാധിച്ചു തന്നിട്ടുണ്ട്. നാളെ രാവിലെ ഇങ്ങു പോന്നോളു “സത്യത്തില്‍ ജോസേട്ടന്റെ മനസില്‍ ഞാന്‍ മാസങ്ങള്‍ക്കു മുന്‍പ് പറഞ്ഞ കാര്യം ഓര്‍ത്തു വെച്ചിട്ടുണ്ടെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും കരുതില്ല ശെരിക്കും ഞാന്‍ ഞെട്ടി സന്തോഷം അടക്കാന്‍ വയ്യാതെ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി.
അപ്പോള്‍ തന്നെ എന്റെ അമ്മയെ വിളിച്ചു കാര്യം പറഞ്ഞു “നാളെ ലീവ് എടുത്തു അമ്മ എന്നെ ഷൂട്ടിങ്ങിനു കൊണ്ട് പോയെ പറ്റു. ശരി പോകാം അങ്ങനെ പിറ്റേന്ന് ലൊക്കേഷനില്‍ എത്തി
നല്ല പേടി ഓക്കെ ഇണ്ട് പക്ഷെ പ്രതീക്ഷിച്ചപോലെ ഒന്നുമല്ലകേട്ടോ നല്ല ലൊക്കേഷന്‍ നല്ല ആള്‍ക്കാര്‍ എല്ലാരുടെയും മുഖത്തു നല്ല പുഞ്ചിരി ആകെ മൊത്തം ഒരു പോസിറ്റീവ് എനര്‍ജി ഉള്ള ഒരു ലൊക്കേഷന്‍ അവിടെ ഞാന്‍ വളരെ കംഫര്‍ട്ടബിള്‍ ആണ് എന്നുമെനിക്ക് മനസിലായി നായികയുടേതായ ഒരു ജാടയും ഇല്ലാത്ത ഞങ്ങട നായികയെ ഐഷുന്റെ അമ്മ ആയി അഭിനയിക്കുന്ന എന്നാല്‍ ഇപ്പോ എന്റെ ജീവിതത്തില്‍ ചേച്ചിയെപോലെ സ്ഥാനം ഉള്ള പിന്നെ എന്റെ പഴയസീരിയലിലും ഉണ്ടാരുന്ന സേതുലക്ഷ്മി അമ്മ ഞാന്‍ ഒത്തിരി സ്നേഹിക്കുന്ന ഇഷ്ടപെടുന്ന എന്റെ കഥാപാത്രം കാദംബരി
അങ്ങനെ എനിക്ക് വളരെ അധികം ഇഷ്ടപെട്ട എനിക്ക് ഒത്തിരി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച മൗനരാഗം സീരിയല്‍ ലൊക്കേഷന്‍ അവിടെ നിന്നും ഇന്നു ഇവിടെ വരെ കാദംബരി ആയി ഞാന്‍ നിങ്ങടെ മുന്നില്‍ നില്കാന്‍ കാരണമായ ജോസേട്ടന് ജോസ് പേരൂര്‍ക്കട ഒത്തിരി സ്നേഹം നിറഞ്ഞ നന്ദി. ഡയറക്ടര്‍, പ്രൊഡ്യൂസര്‍ എല്ലാവര്‍ക്കും നന്ദി. ഇനിയും പിന്തുണ ഉണ്ടാകണം എന്നും അഞ്ജു ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments