
സോഷ്യൽ മീഡിയയിൽ സജീവമാണ് നടി സുജ കാര്‍ത്തിക. മലയാള സിനിമയിലെ സൗഹൃദങ്ങളെക്കുറിച്ചു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറയുകയാണ് താരം. ദിലീപ്, ജയസൂര്യ, കാവ്യ മാധവന്, കലാഭവന്‍ മണി, ജയറാം, സലീം കുമാര്‍ ഇവരോടൊപ്പമുള്ള അനുഭവങ്ങളാണ് താരം പങ്കുവെച്ചത്.
സീരിയല്‍ കണ്ടാണ് രാജസേനന് സാര്‍ തന്നെ സിനിമയിലേയ്ക്ക് ക്ഷണിച്ചതെന്നും കണ്ണ് വെച്ചാണ് അഭിനയിക്കേണ്ടതെന്നാണ് അദ്ദേഹം ഇപ്പോഴും പറയുന്നതെന്നും സുജ പറയുന്നു. ” ജയറാമിനൊപ്പം 3 സിനിമകള്‍ ചെയ്തിട്ടുണ്ട്. അദ്ദേഹം വല്യേട്ടനെപ്പോലെയാണ്. പ്രഭു സാറിനൊപ്പം ഞങ്ങള്‍ വിദേശത്ത് ഷോ ചെയ്തിരുന്നു. ആ സമയത്ത് കണ്ണനേയും ചക്കിയേയുമൊക്കെ ഞാനായിരുന്നു നോക്കിയത്. ഇപ്പോഴും എനിക്കത് ഒര്‍മ്മയുണ്ട്. ഇപ്പോള്‍ കണ്ടാലും ഹേയ് ഹീറോയിന് എന്നേ അദ്ദേഹം വിളിക്കാറുള്ളൂ.”
read also:നിവിൻ ഭയങ്കര കരച്ചിലിൽ, അത്ര അടുപ്പമായിരുന്നു ഷാബുവുമായി; ബാദുഷ പറയുന്നു
കലാഭവന്‍ മണിക്കൊപ്പം കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. അനിയത്തിക്കുട്ടി എന്നല്ലാതെ വേറൊന്നും വിളിച്ചിട്ടില്ല. നല്ല കെയറിങ്ങാണ്. സലീമേട്ടന് ഇപ്പോള്‍ കാണുമ്പോഴും കളിയാക്കി കൊല്ലും. സുരാജേട്ടനും സലീമേട്ടനും വേറെ ലെവലാണ്. കാവ്യ മാധവന്റെ എന്റെ അടുത്ത കൂട്ടുകാരിയാണ്. പ്രതിസന്ധി ഘട്ടം വന്നപ്പോള്‍ അവളെ സപ്പോര്‍ട്ട് ചെയ്തിരുന്നു. ദിലീപേട്ടന് എന്റെ ഏട്ടനാണ്. അന്നും ഇന്നും എന്നും അങ്ങനെ തന്നെയായിരിക്കും” സുജ കാര്‍ത്തിക പറഞ്ഞു
Post Your Comments