ലൈംഗിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്ന് നടി കനി കുസൃതി. ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സുഹൃത്ത് ബന്ധം പോലും ശരിയായ രീതിയില്‍ കാണാന്‍ കഴിയാത്ത ഒരു സമൂഹത്തിനു അത് ആവശ്യമാണെന്നും കനി കുസൃതി പറയുന്നു.
‘മറ്റു പല നാടുകളെയും വെച്ചു നോക്കിയാല്‍ നമ്മള് ലൈംഗികതയുടെ കാര്യത്തില്‍ പ്രോഗ്രസ്സിവ് ആണ്. ചില ഇടങ്ങളെ അപേക്ഷിച്ച് നൂറു വര്‍ഷങ്ങള്‍ക്ക് പിന്നിലും. ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും സുഹൃത്ത് ബന്ധം പോലും കാണാന്‍ കഴിയാത്തൊരു സമൂഹമാണ് നമ്മുടെത്. സെക്സ് എജ്യൂക്കേഷന്‍ നമ്മുടെ നാട്ടില്‍ വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ലൈംഗികചൂഷണം തിരിച്ചറിയാന്‍ നമ്മളെ അത് സഹായിക്കും. അത്തരത്തിലുള്ള വിദ്യാഭ്യാസം ഉണ്ടായതിനു ശേഷമാണ് നമ്മള് ലൈംഗികതയെ സമീപിക്കേണ്ടത്. ഒരു ടാബു എന്ന നിലയിലല്ലാതെ ലൈംഗികതയെക്കുറിച്ച് സംസാരിക്കാന്‍ കഴിയണം. മറ്റെല്ലാ കാര്യങ്ങളും പോലെ. കലയുടെ ഭാഷയില്‍ മെയില്‍ ഗെസ് ഉണ്ടെന്നു തോന്നിയിട്ടുണ്ട്. പുരുഷ വീക്ഷണത്തില്‍ നിന്ന് പുറത്തു കടന്നു സൗന്ദര്യത്മകമായി ഒരു കാര്യം എങ്ങനെ അവതരിപ്പിക്കാം എന്ന പഠനമൊന്നും അതില്‍ നടക്കുന്നില്ല. ഇതേ കുറിച്ച് എത്ര ധാരണയുള്ളവര്‍ക്കും ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ ഭാഷയില്‍ എന്താണ് ചെയ്യേണ്ടതെന്ന ധാരണയില്ലാത്തതു പോലെയാണ് തോന്നിയിട്ടുള്ളത്. ആര്‍ട്ട് എന്ന നിലയിലും ആര്‍ട്ടിസ്റ്റ് എന്ന നിലയിലും പറയുന്നതാണിത്’. കനി കുസൃതി ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ പറയുന്നു.
Post Your Comments