സിനിമാ മേഖലയിലെ വിവേചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ബോളിവുഡ് നടി തപ്സി പന്നു. സിനിമയിൽ പൊതുവെ കണ്ടുവരുന്നത് പുരുഷമേധാവിത്വമാണ്. അതിന്റെ വലിയ ഉദാഹരണമാണ് നായകന്മാരുടെ പ്രതിഫലം തന്നെ. നടിമാരെക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്നത് നായകന്മാർ ആണ്. ഇതിനെതിരെയാണ് ഇപ്പോൾ തപ്‌സി പ്രതികരിച്ചിരിക്കുന്നത്.
‘ നായകന്മാര്‍ കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന സിനിമകള്‍ക്ക് ലഭിക്കുന്നത്ര മുടക്കുമുതല്‍ നായികമാരെ കേന്ദ്രീകരിച്ചുള്ള സിനിമകള്‍ക്ക് കിട്ടില്ല. അതുകൊണ്ട് വിഎഫ്എക്സ് പോലുള്ളവയില്‍ അമിതമായി ആശ്രയിക്കാന്‍ കഴിയില്ല.
സ്വയം കാര്യങ്ങള്‍ ചെയ്യേണ്ടിവരും. അതുപോലെതന്നെ നായികമാര്‍ക്ക് ഒരു സിനിമയ്ക്ക് മാത്രമായി ഒരു വര്‍ഷമൊന്നും മാറ്റിവയ്ക്കാനും സാധിക്കില്ല. കാരണം നായകന്മാരുടെ അത്രയും ശമ്പളം അവര്‍ക്കി കിട്ടുന്നില്ല’ തപ്സി പറഞ്ഞു.
തന്റെ പുതിയ ചിത്രമായ രശ്മി റോക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് സിനിമയിലെ വേതന വിഷയത്തെക്കുറിച്ച് തപ്സി വ്യക്തമാക്കിയത്.
Post Your Comments