‘ഈ പറക്കും തളിക’ എന്ന സിനിമയ്ക്ക് ശേഷം ദിലീപിനു ലഭിച്ച ഹിറ്റ് ചിത്രമായിരുന്നു ‘കുബേരന്‍’. സുന്ദര്‍ദാസ് സംവിധാനം ചെയ്ത കുബേരന്റെ തിരക്കഥ രചിച്ചത് വിസി അശോക് ആയിരുന്നു. ദിലീപ് ഉമാ ശങ്കരി, സംയുക്ത വര്‍മ്മ കലാഭവന്‍ മണി ജഗതി ശ്രീകുമാര്‍ ജനാര്‍ദ്ധനന്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. അന്ന് ദിലീപിന്റെ നായികയായി തങ്ങള്‍ മീര ജാസ്മിനെയായിരുന്നു ആലോചിച്ചതെന്നും പക്ഷെ തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കയാതിനാല്‍ മീര ജാസ്മിന്റെ കാസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും ചിത്രത്തിന്‍റെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഒരു ചാനല്‍ അഭിമുഖത്തില്‍ സംവിധായകന്‍ സുന്ദര്‍ ദാസ് പറയുന്നു.
‘ദിലീപ് പറഞ്ഞതിനാല്‍ ഞാന്‍ ചെയ്ത സിനിമയാണ് കുബേരന്‍. ഒരു ഹിറ്റ് അനിവാര്യമാണ് എന്ന് ദിലീപ് പറഞ്ഞു. എന്റെ ശൈലിയിലുള്ള സിനിമയായിരുന്നില്ല കുബേരന്‍. അതിലെ സ്ലാപ്സ്റ്റിക് തമാശയൊക്കെ എനിക്ക് അത്ര ദഹിക്കാത്തതായിരുന്നു. ഇന്ദ്രന്‍സിന്റെ സെര്‍വന്റ് കഥാപാത്രത്തോട് ദിലീപിന്റെ കഥാപാത്രം പുക വലിക്കുന്ന പൈപ്പ് ചോദിക്കുമ്പോള്‍ ഷവര്‍ ഓടിച്ചു കൊണ്ട് വന്നു കൊടുക്കുന്ന രംഗമൊക്കെ എനിക്ക് ചിത്രീകരിക്കാന്‍ നല്ല മടിയായിരുന്നു കാരണം അതൊക്കെ കോമഡിയിലും പരിധി കടന്നതായിരുന്നു. പക്ഷെ അതൊക്കെ തിയേറ്ററില്‍ വന്നപ്പോള്‍ ജനം സ്വീകരിച്ചു.അതിലെ നായിക കഥാപാത്രമായി ഞങ്ങള്‍ മനസ്സില്‍ കണ്ടത് മീര ജാസ്മിനെയായിരുന്നു. പക്ഷേ അന്ന് മീര തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും തിരക്കുള്ള നായിക നടിയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ ഉമ ശങ്കരിയിലേക്ക് എത്തിയത്. ഉമയെ ഫിക്സ് ചെയ്തു കഴിഞ്ഞും ചിലപ്പോള്‍ മീര ജാസ്മിനെ കിട്ടിയാലോ എന്ന ചിന്തയില്‍ ഉമയുടെ ചിത്രത്തിലെ രംഗങ്ങള്‍ ഞങ്ങള്‍ മാറ്റിവെച്ചു കൊണ്ടിരുന്നു. പക്ഷേ മീര വരില്ലെന്ന് ഉറപ്പായതോടെ ഉമയെ വച്ചുള്ള ഷോട്ടെടുത്തു.
Post Your Comments