പ്രണയം ആദ്യം പറഞ്ഞത് ഞാനാണ് ; ഓർമ്മകൾ പങ്കുവെച്ച് സുജ കാര്‍ത്തിക

സ്‌കൂള്‍ കാലത്തെ പ്രണയമായിരുന്നു വിവാഹ ജീവിതത്തിലേക്ക് എത്തിയതെന്ന് സുജ പറയുന്നു

നടിയും സഹോദരിയുമായി ഒക്കെ മലയാള സിനിമയിൽ തിളങ്ങിയ നടിയാണ് സുജ കാർത്തിക. വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടു നിന്നെങ്കിലും പ്രേഷകമാനസിൽ ഇന്നും നിറഞ്ഞു നിൽക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ വിശേഷങ്ങൾ പങ്കുവെച്ച ഒരു അഭിമുഖമാണ് ശ്രദ്ധേയമാവുന്നത്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

സുജയുടേത് പ്രണയവിവാഹമായിരുന്നു. സ്‌കൂള്‍ കാലത്തെ പ്രണയമായിരുന്നു വിവാഹ ജീവിതത്തിലേക്ക് എത്തിയതെന്ന് താരം പറയുന്നു. രാകേഷെന്നാണ് പേര്. കിച്ചുവെന്നാണ് വീട്ടില്‍ വിളിക്കുന്നത്. 7 ക്ലാസ് വരെ ഞങ്ങള്‍ വേറെ വേറെ ഡിവിഷനുകളിലായിരുന്നു. എട്ടിലെത്തിയപ്പോഴാണ് ഒരേ ക്ലാസിലെത്തിയത്. അപ്പോഴാണ് പ്രേമിക്കാന്‍ തുടങ്ങിയത്. ക്ലാസില്‍ വെച്ച് അധികം മിണ്ടാറൊന്നുമില്ല. രാകേഷിനോട് ഇഷ്ടമാണെന്ന് ഞാനായിരുന്നു പറഞ്ഞത്.

അച്ഛനോടും അതേ സമയത്ത് തന്നെ കാര്യം പറഞ്ഞിരുന്നു. അച്ഛന്‍ പ്രൊഫസറായിരുന്നു. അദ്ദേഹത്തിന് എതിർപ്പ് ഒന്നുമില്ലായിരുന്നു. വിവാഹ ശേഷം സിനിമയും അഭിനയവുമൊക്കെ നിര്‍ത്തി വിദേശത്തേക്ക് പോകുകയായിരുന്നു ഞങ്ങൾ.

Share
Leave a Comment