ജോഷിയുടെ സംവിധാനത്തില്‍ എസ്എന്‍ സ്വാമി തിരക്കഥ രചിച്ച സൂപ്പര്‍ ഹിറ്റ് മമ്മൂട്ടി ചിത്രമാണ് ‘ധ്രുവം’. നരസിംഹ മന്നാഡിയാന്‍ എന്ന മമ്മൂട്ടിയുടെ കഥാപാത്രം താരത്തിന്റെ കരിയറിലെ മികവായി ആഘോഷിക്കപ്പെട്ടത് മമ്മൂട്ടിയുടെ ഗംഭീര പ്രകടനം കൊണ്ടു കൂടിയായിരുന്നു. സിനിമയില്‍ ‘മന്നാഡിയാര്‍’ എന്ന ജാതിപ്പേര് എങ്ങനെ വന്നു എന്നതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് എസ്‌എന്‍ സ്വാമി.
‘ഈ ധ്രുവത്തില്‍ കാണുന്ന മന്നാഡിയാര്‍ ഒന്നും എവിടെയും ഇല്ല. പക്ഷേ പല്ലശന ഭാഗത്ത് ചെന്നൈയില്‍ നിന്ന് വന്ന ഒരു കൂട്ടം നെയ്ത്തുകാരെ ആ പേരില്‍ അറിയപ്പെടുമായിരുന്നു. പാലക്കാട്, ചിറ്റൂര്‍ തമിഴ്നാടിന്റെ ഭാഗമായിരുന്നപ്പോള്‍ അവര്‍ ഇങ്ങോട്ട് കുടിയേറിയവരാണ്. ആ നിലയില്‍ അങ്ങനെയൊരു വിഭാഗമുണ്ടായിരുന്നു. ‘മന്നാഡിയാര്‍’ എന്ന ആ പേരിനു ഒരു ഗാഭീര്യമുണ്ടായിരുന്നു. അത് കൊണ്ടാണ് ആ സിനിമയിലേക്ക് അത് സ്വീകരിച്ചത്. അല്ലാതെ മന്നാഡിയാന്‍ രാജാവല്ല, രാജവംശവുമല്ല. അവര്‍ സാധാരണ മനുഷ്യരാണ്. ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍ ചിലപ്പോള്‍ നമുക്ക് ഇത് പോലെയുള്ള ഒരു വാക്ക് മതി, അങ്ങനെ ഉപയോഗിക്കുന്നതാണെന്ന് മാത്രം. ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി ധ്രുവത്തില്‍ ചെയ്ത ‘മന്നാഡിയാര്‍’ എന്ന ജാതിപ്പേരിനെക്കുറിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ്എന്‍ സ്വാമി തുറന്നു പറഞ്ഞത്.
Post Your Comments