പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ശരണ്യ മോഹൻ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും ഭർത്താവിനൊപ്പമുള്ള ടിക് ടോക് വീഡിയോകളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചുവപ്പ് സാരിയും ചന്ദനക്കുറിയും സിന്ദൂരവും തൊട്ട് അഴിച്ചിട്ട മുടിയമായി ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് ശരണ്യ. “അല്ല ഇതാരാ വാര്യംപള്ളിയില്ലേ മീനാക്ഷിയോ ? എന്താ മോളെ സ്കൂട്ടറിൽ ?” എന്ന രസകരമായ ക്യാപ്ഷനോടെയാണ് താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് രസകരമായ കമന്റ്റുകളുമായി എത്തിയത്.
അടുത്തിടെ നടൻ ചിമ്പുവിനെ ഭരതനാട്യം പഠിപ്പിക്കുന്ന ശരണ്യയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2015 സെപ്തംബറിലാണ് തിരുവനന്തപുരം സ്വദേശി ഡോ. അരവിന്ദ് കൃഷ്ണയും ശരണ്യ മോഹനും വിവാഹിതരായത്.
https://www.instagram.com/p/CJASE8YMB6J/?utm_source=ig_web_copy_link
Post Your Comments