പ്രേഷകരുടെ പ്രിയപ്പെട്ട താരം നസ്രിയയുടെ ജന്മദിനമാണ്. നിരവധി പേരാണ് താരത്തിന് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ പൃഥ്വിരാജും സുപ്രിയയും തങ്ങളുടെ അനിയത്തികുട്ടിക്ക് ജന്മദിനാശംസകൾ നേർന്നിരിക്കുകയാണ്. മൂവരും ചേർന്നു നിൽക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും പങ്കുവച്ചിരിക്കുന്നത്.
സിനിമാ രംഗത്ത് സ്വന്തം സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് പൃഥ്വിരാജ് നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
“സിനിമാ മേഖലയിൽ കൂടുതല്‍ പേരെയും സുഹൃത്തുക്കളായാണ് തോന്നിയിട്ടുള്ളത്. സഹോദരിയെ പോലെ തോന്നിയിട്ടുള്ളത് നച്ചുവിനെയാണ് (നസ്രിയ). ഫോണിലൂടെ സംസാരിച്ചപ്പോള്‍ നസ്രിയയോട് അങ്ങനെയൊരു ഫീലാണ് തോന്നിയിട്ടുള്ളത്. നസ്രിയ ഇടയ്ക്കിടെ വീട്ടില്‍ വരും. മകളുടെ അടുത്ത സുഹൃത്താണ്.” പൃഥ്വിരാജ് പറയുന്നു.
https://www.instagram.com/p/CJAfJDiAATZ/?utm_source=ig_web_copy_link
Post Your Comments