GeneralLatest NewsNEWSTollywood

മകന് ഏറ്റവും മികച്ച അമ്മയാകുക എന്നതാണ് ഇനിയുള്ള ആഗ്രഹം ; മേഘ്‌ന രാജ്

നല്ല ഒരു പിതാവാകുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അവന് ഏറ്റവും നല്ല അമ്മയാകും മേഘ്ന പറയുന്നു

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. നടനും ഭർത്താവുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തോടെയാണ് മേഘ്‌ന വാർത്തകളിൽ നിറഞ്ഞത്. അടുത്തിടെയാണ് മേഘ്‌നയ്ക്ക് കുഞ്ഞ് പിറന്നത്. അത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തയായിരുന്നു. ചിരഞ്‍ജീവി സര്‍ജയുടെ പുനര്‍ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്. ഇപ്പോഴിതാ തന്റെ ഇനിയുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് മേഘ്‌ന.
മകന് ഏറ്റവും മികച്ച അമ്മയാകുക എന്നതാണ് ഇനിയുള്ള തൻ്റെ ആഗ്രഹമെന്ന് മേഘ്‌ന പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മേഘ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.

“എനിക്കുള്ളതെല്ലാം എൻ്റെ മകന് നൽകുകയാണ്. അവനാണ് എന്റെ ഏറ്റവും വലിയ കരുത്ത്. അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഞാൻ സന്തോഷം കാണുന്നു. ഞാൻ അവൻ്റെ നല്ല ഒരു പിതാവാകുമോ എന്ന് എനിക്കറിയില്ല, പക്ഷേ ഞാൻ അവന് ഏറ്റവും നല്ല അമ്മയാകും. ” മേഘ്ന പറയുന്നു.

ഹൃദയാഘാതത്തെ തുടർന്ന് ജൂൺ 7നായിരുന്നു ചിരഞ്ജീവി സർജയുടെ മരണം. വിയോഗത്തിന്റെ വേദനയിൽ ആശ്വാസമായി ഒക്ടോബർ 22ന് കുഞ്ഞുഅതിഥി കടന്നുവരുന്നത്.

ജൂനിയർ ചിരു എന്നാണ് ചിരഞ്ജീവിയുടെ മകനെ അദ്ദേഹത്തിൻ്റെ ആരാധകർ വിളിച്ചത്. മധുരപലഹാരങ്ങൾ വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് അദ്ദേഹത്തിൻ്റെ ആരാധകർ ജൂനിയർ ചിരുവിൻ്റെ ജനനം ആഘോഷമാക്കിയത് മേഘ്‌ന പറയുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button