പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മേഘ്ന രാജ്. നടനും ഭർത്താവുമായ ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തോടെയാണ് മേഘ്ന വാർത്തകളിൽ നിറഞ്ഞത്. അടുത്തിടെയാണ് മേഘ്നയ്ക്ക് കുഞ്ഞ് പിറന്നത്. അത് സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വാർത്തയായിരുന്നു. ചിരഞ്ജീവി സര്‍ജയുടെ പുനര്ജന്മം പോലെയാണ് ആരാധകര്‍ കുഞ്ഞിനെ കണ്ടത്. അടുത്തിടയിൽ മേഘ്നയുടെ കുഞ്ഞെന്ന പേരിൽ വ്യാജ ചിത്രം പ്രചരിച്ചിരുന്നു. എന്നാൽ ഇത് അല്ല ജൂനിയർ ചീരു എന്ന മേഘ്ന തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ കുഞ്ഞിന്റെ ആരോഗ്യനില മോശമാണ് എന്ന് തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്. സംഭവം വൈറലായതോടെ മേഘ്ന തന്നെ ഇതിനും മറുപടിയായി രംഗത്തെത്തിയിരിക്കുകയാണ്.
കുഞ്ഞിന് ആരോഗ്യനില മോശമാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടതുണ്ടെന്നും വന്ന വാര്‍ത്തകളുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചാണ് മേഘ്നരാജ് പ്രതികരണവുമായി എത്തിയത്. ഇത്തരം കാര്യങ്ങള്‍ മുഴുവൻ തെറ്റാണ്. കുഞ്ഞിന് ആരോഗ്യനില മെച്ചമാണ് എന്നാണ് മേഘ്ന രാജ് പറയുന്നത് .
Post Your Comments