
ബോളിവുഡ് താര ദമ്പതികളായ കരീന കപൂറിന്റെയും സെയ്ഫ് അലിഖാന്റേയും മകൻ തൈമൂറിന്റെ വിശേഷങ്ങൾ അറിയാൻ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ജനിക്കും മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ സ്റ്റാറായ താര പുത്രനാണ് തൈമൂർ. ഇപ്പോഴിതാ തന്റെ പ്രിയ പുത്രന്റെ ജന്മദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് കരീന കപൂർ.
കുഞ്ഞ് തൈമൂറിന്റെ ചിത്രങ്ങൾ ചേർത്ത് വെച്ച് കൊണ്ടുള്ള കൊളാഷ് വീഡിയോ പങ്കുവെച്ച് കൊണ്ടാണ് കരീന പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.തന്റെ മകന്റ അർപ്പണബോധത്തിൽ താൻ വളരെ സന്തോഷവതിയാണെന്നാണ് കരീന പറയുന്നത്. എന്റെ കഠിനാധ്വാനിയായ മകനെ ദൈവം എപ്പോഴും അനുഗ്രഹിക്കട്ടെ. അതുപോലെ തന്നെ വഴിയിലെ മഞ്ഞ് ആസ്വദിക്കാനും പൂക്കൾ പറിച്ചെടുക്കാനും മരത്തിൽ കയറാനും കേക്കും കഴിക്കാനും മറക്കരുതെന്നും കരീന പറയുന്നു.
സ്വപ്നത്തെ പിന്തുടർന്ന് അവ സ്വന്തമാക്കുക. അതിലുപരി ജീവിതം സന്തോഷമാക്കുക. അമ്മയേക്കാൾ കൂടുതൽ നിങ്ങളെ സ്നേഹിക്കാൻ ആർക്കും കഴിയില്ല ജന്മദിനാശംസകൾ തിം എന്നാണ് കരീന ചിത്രത്തിനും വീഡിയോയ്ക്കുമൊപ്പം പങ്കുവെച്ചിരിക്കുന്നത്. പശുവിന് പുല്ല് കൊടുക്കാൻ പോകുന്ന തൈമൂറിന്റെ ചിത്രവും കരീന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. നടി കരീഷ്മ കപൂർ, മല്ലെക അറോറ, അർജുൻ കപൂർ, റിദ്ദിമ കപൂർ തുടങ്ങിയവർ തൈമൂറിന് ആശംസകൾ നേർന്നിട്ടുണ്ട് .
https://www.instagram.com/p/CJAaNn3pzNy/?utm_source=ig_web_copy_link
Post Your Comments