GeneralLatest NewsMollywoodNEWS

ചാരായം ഒഴിച്ചു കൊടുത്തു, വിഷം കലർത്തി, മദ്യപിക്കാൻ പ്രേരിപ്പിച്ചു… ജീവിതം തന്നെ ഉപേക്ഷിക്കാൻ തോന്നി; ജാഫർ ഇടുക്കി

നുണപരിശോധനയ്ക്കു വിധേയനാകേണ്ടി വന്നു

മലയാളത്തിന്റെ പ്രിയതാരമാണ് അകാലത്തിൽ വിടപറഞ്ഞ നടൻ കലാഭവൻ മണി. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ടു നിരവധി ആരോപണങ്ങൾ സുഹൃത്തുക്കൾക്കെതിരെ ഉയർന്നിരുന്നു. അത്തരം ആരോപണങ്ങൾ കാരണം ജീവിതം പോലും ഉപേക്ഷിച്ചതിനെക്കുറിച്ചു നടൻ ജാഫർ ഇടുക്കി പറയുന്നു.

‘ സിനിമയല്ല, ജീവിതം തന്നെ ഞാൻ ഉപേക്ഷിച്ചതായിരുന്നു. ആ കാലത്ത് കേൾക്കാത്തതായി ഒന്നുമില്ല. ചാരായം ഒഴിച്ചു കൊടുത്തു, വിഷം കലർത്തി, മദ്യപിക്കാൻ പ്രേരിപ്പിച്ചു… എന്തൊക്കെ ആരോപണങ്ങൾ.പുറത്തിറങ്ങാൻ പേടിയായി, മണിബായിയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരുപാടു പേരുണ്ട്. ഇതൊക്കെ കേ ട്ട് തെറ്റിധരിച്ച് അവരെന്നെ ആക്രമിക്കുമോ എന്നു പേടിച്ച‌ു. നുണപരിശോധനയ്ക്കു വിധേയനാകേണ്ടി വന്നു.’ ജാഫർ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

read also:മഴ പെയ്യിക്കാന്‍ പുതിയ കക്ഷിയോട് പോയ് പറ! അഭിനവ വൈശാലിയ്ക്കും ഋഷ്യശൃംഗനും ട്രോൾ മഴ

”എനിക്കുമൊരു കുടുംബം ഉണ്ട്. തറവാട്ടിലെ മുതിർന്നവർ പള്ളിയിെല മുസലിയാർമാരാണ്. നാട്ടുകാർ ബഹുമാനിക്കുന്നവർ. മനസ്സിൽ പോലും ഒാർക്കാത്ത കാര്യത്തിന് അവർക്കുണ്ടായ വേദന, പറഞ്ഞ് അറിയിക്കുന്നതിനും അപ്പുറത്താണ്.നന്നായി ജീവിക്കേണ്ടതിനെക്കുറിച്ച് അവർ പ ള്ളിയിൽ പ്രസംഗിക്കുമ്പോൾ ‘നിങ്ങളുടെ കുടുംബത്തിലെ ആ ജാഫറിനെക്കുറിച്ച് ഇങ്ങനൊക്കെ കേൾക്കുന്നല്ലോ’ എന്ന് ആരെങ്കിലും തിരിച്ചു‌ ചോദിച്ചാലോ… അതൊക്കെ വലിയ വിഷമം ആയി വീട്ടിൽ. അങ്ങനെ ഒന്നരവർഷം ഞാൻ മുറിക്കുള്ളിൽ അടച്ചിരുന്നു.” ജാഫർ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button