പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. വ്യക്തമായ നിലപാടുകളുള്ള താരത്തിന്റെ പല തീരുമാനങ്ങളും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ മഞ്ജു നടത്തിയ ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ചർച്ചയാവുന്നത്. താന്‍ ജാതിയിലും മതത്തിലും വിശ്വസിക്കുന്ന ആളല്ലെന്ന തുറന്നു പറച്ചിലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നത്.
ക്ഷേത്രത്തിലും പള്ളികളിലും പോകാറുണ്ട്, എല്ലാത്തിനേയും നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ട്. പ്രകൃതി എന്ന് പറയുന്ന ആ വലിയ ശക്തിയില്‍ വിശ്വസിക്കുന്നുവെന്നും മഞ്ജു വ്യക്തമാക്കി. എന്നാല്‍ അതിനെ ജാതിയുടേയും മതത്തിന്റേയും പേരിട്ട് വിളിക്കാനിഷ്ടപ്പെടുന്നില്ലെന്നും മഞ്ജു കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
അതേസമയം, മഞ്ജു സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കുകയാണ്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്‍. മമ്മൂട്ടി ചിത്രം ദ പ്രീസ്റ്റാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ. മമ്മൂട്ടിയും മഞ്ജുവും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. എന്നതും ദ പ്രീസ്റ്റിന്റെ പ്രത്യേകതയാണ്.സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ജാക്ക് ആന്‍ഡ് ജില്‍, നവാഗതര്‍ക്കൊപ്പം ചതുര്‍മുഖം എന്ന ത്രില്ലര്‍ എന്നിവയാണ് മഞ്ജുവിന്റെ ഉടൻ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
Post Your Comments