പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. സിനിമയിലെ എല്ലാ താരങ്ങളുമായും അടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് താരം. നസ്രിയ തന്റെ സഹോദരിക്ക് തുല്യമാണ് എന്ന നടൻ പൃഥ്വിരാജ് പറഞ്ഞത് വളരെ ശ്രദ്ധേയമായിരുന്നു. തങ്ങളുടെ കുഞ്ഞു അനുജത്തിക്ക് പിറന്നാൾ ആശംസകൾ നേരാനും താരം മറന്നില്ല. ഇപ്പോഴിതാ നടൻ ദുൽഖർ സൽമാനും നസ്രിയയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ്.
ഇരുവരും ഒരുമിച്ചഭിനയിച്ച ബാംഗ്ലൂര്‍ ഡെയ്സിലെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം ആശംസ അറിയിച്ചത്.
“മറ്റൊരു അച്ഛന്റെ മകള്‍, പക്ഷേ ഞങ്ങളുടെ സഹോദരി. ഞങ്ങളുടെ കുടുംബവുമായി ഏതെങ്കിലും തരത്തില്‍ നിനക്ക് ബന്ധമില്ലാത്തത് ഞങ്ങളില്‍ പലര്‍ക്കും ഒരു അത്ഭുതമാണ്! നിന്നോട് അടുപ്പമുള്ള ആര്‍ക്കും അത്തരത്തിലൊരു തോന്നലുണ്ടാകുമെന്ന് ഞാന്‍ കരുതുന്നു. അമുവിനും മേരിക്കും എനിക്കും എന്താണ് നിങ്ങള്‍ എന്നതിന്, നിനക്കും ഷാനുവിനും നന്ദി. വിസ്മയകരമായ ഒരു പിറന്നാള്‍ നിനക്ക് ആശംസിക്കുന്നു. ആയുരാരോഗ്യത്തിനും സന്തോഷത്തിനും എല്ലായ്പ്പോഴും പ്രാര്‍ഥനകള്‍, സ്നേഹം”, ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments