BollywoodGeneralLatest NewsNEWS

എനിക്ക് ഏഴ് വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും വേർപിരിയുന്നത്; മനസ് തുറന്ന് കരീന

എങ്കിലും ഞങ്ങള്‍ മക്കളുടെ കാര്യത്തിന് വേണ്ടി അച്ഛനും അമ്മയും ഒന്നിച്ച് ചേരാറുണ്ട് എന്ന് കരീന പറയുന്നു

മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തിയ അനുഭവം പങ്കുവെച്ച് ബോളിവുഡ് നടി കരീന കപൂർ. തന്റെ മാതാപിതാക്കളെക്കുറിച്ച് ഇതുവരെ യാതൊന്നും പറയാതിരുന്ന താരം ഇതാദ്യമായാണ് ഇക്കാര്യം തുറന്നു പറയുന്നത്. മോജോ സ്‌റ്റോറി എന്ന അഭിമുഖത്തിലാണ് കരീന കപൂര്‍ ഖാന്‍ അച്ഛന്റെയും അമ്മയുടെയും വേര്‍പിരിയലിനെ കുറിച്ച് പറഞ്ഞത്.

തനിക്ക് ഏഴ് വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് മാതാപിതാക്കൾ വേർപിരിയുന്നത് എന്ന താരം പറയുന്നു. 1987 ലാണ് കരീന കപൂറിന്റെ അച്ഛന്‍ രണ്‍ദീര്‍ കപൂറും അമ്മ ബബിതയും നിയമപരമായി വേര്‍പിരിഞ്ഞത്. ബബിത ഒറ്റയ്ക്ക് നിന്നാണ് കരീന കപൂറിനെയും സഹോദരി കരിഷ്മ കപൂറിനെയും പഠിപ്പിച്ച് വളര്‍ത്തി വലുതാക്കിയത്. നിയമപരമായി വേര്‍പിരിഞ്ഞു എങ്കിലും ഞങ്ങള്‍ മക്കളുടെ കാര്യത്തിന് വേണ്ടി അച്ഛനും അമ്മയും ഒന്നിച്ച് ചേരാറുണ്ട് എന്ന് കരീന കപൂര്‍ പറയുന്നു. അവര്‍ ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

അമ്മ എന്റെയും സഹോദരി കരിഷ്മയുടെയും നട്ടെല്ലാണ്. അമ്മയാണ് എന്നും എന്റെ ബെസ്റ്റ് ഫ്രണ്ട്. പക്ഷെ എനിക്ക് ഏറെ സ്‌നേഹവും ബഹുമാനവും അച്ഛനോട് ഉണ്ട്. ഞങ്ങളുടെ ജീവിതം മുന്നോട്ട് നയിച്ചത് അമ്മയാണ് പക്ഷെ എപ്പോഴും അച്ഛന്റെ നിശബ്ദ സാന്നിധ്യം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു എന്ന് കരിഷ്മ കപൂര്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button