GeneralLatest NewsNEWSTV Shows

അവള്‍ എന്നെ തേച്ചു; തുറന്നു പറഞ്ഞു അരിസ്റ്റോ സുരേഷ്

നടി ദുര്‍ഗ കൃഷ്ണയും സുരേഷും ഒന്നിച്ചാണ് പരിപാടിലെത്തിയത്.

ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലെ മുത്തേ പൊന്നേ പിണങ്ങല്ലെ എന്ന ഗാനം പാടി അഭിനയിച്ചു മലയാളത്തിൽ ശ്രദ്ധനേടിയ നടനും ഗായകനാണ് അരിസ്റ്റോ സുരേഷ്. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ്‌ബോസ് റിയാലിറ്റി ഷോയുടെ ഒന്നാം സീസണില്‍ മത്സരാര്‍ത്ഥിയായി എത്തി കുടുംബ സദസ്സിനും പരിചിതനായ സുരേഷ് സ്റ്റാര്‍ മാജിക്കിന്റെ വേദിയിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ.

നടി ദുര്‍ഗ കൃഷ്ണയും സുരേഷും ഒന്നിച്ചാണ് പരിപാടിലെത്തിയത്. നടിമാരായ സാധിക വേണുഗോപാല്‍, ഡയാന, മാന്‍വി, അനു ജോസഫ്, തുടങ്ങിയ നടിമാര്‍ക്കൊപ്പം കിടിലന്‍ ഡാന്‍സുമായിട്ടാണ് സുരേഷ് വേദിയിലേക്ക് എത്തിയത്. ഇപ്പോഴിതാ പരിപാടിയിൽ തന്റെ പ്രണയത്തെക്കുറിച്ചു തുറന്നു പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

read also:ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ ബ്ലീഡിങ്; സൂഫിയും സുജാതയും ഒരുക്കിയ സംവിധായകന്‍ ആശുപത്രിയിൽ

തന്റെ അദ്യ പ്രണയത്തെ കുറിച്ചും തന്റെ സ്വപ്‌നങ്ങളിലെ ഭാര്യയെ കുറിച്ചും അരിസ്റ്റോ സുരേഷ് വെളിപ്പടുത്തി. ഇടയ്ക്ക് സുരേഷിന്റെ പ്രണയത്തെ കുറിച്ചുള്ള ചോദ്യം മറ്റ് താരങ്ങളില്‍ നിന്നും ഉയര്‍ന്ന് വന്നിരുന്നു. ബസ്റ്റ് സ്റ്റാന്റിന് പുറകില്‍ തങ്കചേച്ചിയുടെ മകള്‍ കമലാക്ഷിയുടെ കാര്യമാണോന്ന് ചോദിച്ച സുരേഷ് അവള്‍ എന്നെ തേച്ചു എന്നാണ് പറഞ്ഞത്. ഇത് സുരേഷ് തമാശയ്ക്ക് പറഞ്ഞതാണോ എന്ന ചർച്ചയിലാണ് ആരാധകർ. പുറത്ത് വന്ന പ്രോമോ വീഡിയോ വൈറൽ ആകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button