പ്രേമമെന്ന ചിത്രം കണ്ടവരാരും അനുപമ പരമേശ്വരനെ മറക്കാനിടയില്ല. മേരിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു താരമെത്തിയത്. മേരിയുടെ ചുരരുണ്ട മുടി കേരളക്കരയില്‍ തരംഗമായി മാറുകയും ചെയ്തിരുന്നു. അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചു.
സിനിമയിൽ സജീവമായതോടെ ഗോസിപ്പ് കോളങ്ങളിലും അനുപമയുടെ പേര് നിറയാൻ തുടങ്ങി. ഇപ്പോഴിത അനുപമ പരമേശ്വരന്റെ വിവാഹ വാർത്ത വീണ്ടും ചർച്ചയാവുകയാണ്. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഉടൻ വിവാഹം ഉണ്ടാകില്ലെന്നാണ് നടി പറയുന്നത്. സോഷ്യൽ മീഡിയയിലൂടേയും അല്ലാതേയും നിരവധി പേർ എന്റെ വിവാഹത്തെ കുറച്ച് ചോദിക്കുന്നുണ്ട്. തനിക്ക് 25 വയസ് മാത്രമാണ് പ്രായം. ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും നടി അഭിമുഖത്തിൽ പറയുന്നു. വിവാഹത്തെ കുറിച്ച് നിലവിൽ തനിക്ക് ഒരു ചിന്തയുമില്ലെന്നും നടി വ്യക്തമാക്കി.മണിയറയിൽ അശോകനാണ് അനുപമയുടെ ഒടുവിൽ ഇറങ്ങിയ ചിത്രം.
Post Your Comments