BollywoodGeneralLatest NewsNEWS

ഇന്നോവ ക്രിസ്റ്റയുടെ പുതിയ പതിപ്പിനെ സ്വന്തമാക്കി ബിഗ് ബി

കഴിഞ്ഞ മാസം ടൊയോട്ട അവതരിപ്പിച്ച ഇന്നോവ ക്രിസ്റ്റയുടെ മുഖം മിനുക്കിയ മോഡലാണ് സ്വന്തമാക്കിയിരിക്കുന്നത്

ലോകമൊട്ടാകെ അറിയപ്പെടുന്ന സൂപ്പർ താരമാണ് ബോളിവുഡ് നടൻ ബിഗ് ബി എന്ന അമിതാഭ് ബച്ചന്‍. വാർധക്യത്തിലും ചുറുചുറുപ്പോടെ അഭിനയരംഗത്ത് സജീവമായി തുടരുകയാണ് താരം. ഇപ്പോഴിതാ ടൊയോട്ടയുടെ ജനപ്രിയ വാഹനം ഇന്നോവ ക്രിസ്റ്റയുടെ പുതിയ പതിപ്പിനെ സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ ബിഗ്‌ബി.

കഴിഞ്ഞ മാസം ടൊയോട്ട അവതരിപ്പിച്ച ഇന്നോവ ക്രിസ്റ്റയുടെ മുഖം മിനുക്കിയ മോഡലാണ് ബിഗ് ബിയുടെ ഗ്യാരേജിലെ പുത്തന്‍ അഥിതിയായി എത്തിയതെന്ന് ഗാഡിവാഡി റിപ്പോര്‍ട്ട് ചെയ്യുന്നത്.

shortlink

Post Your Comments


Back to top button