മലയാള സിനിമയ്ക്ക് ഒരുപാട് ഹിറ്റ് സിനിമകൾ സമ്മാനിച്ച കൂട്ടുകെട്ടാണ് സത്യൻ അന്തിക്കാട്, മോഹൻലാല്‍- ശ്രീനിവാസൻ ചിത്രങ്ങൾ. സത്യൻ അന്തിക്കാട് ശ്രീനിവാസന്റെ തിരക്കഥയില്‍ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്‍ത സിനിമകളൊക്കെ വൻ വിജയമാണ് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം സത്യൻ അന്തിക്കാടിന്റെ മകൻ അഖില്‍ സത്യൻ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാവുന്നത്.
സത്യൻ അന്തിക്കാട് – മോഹൻലാല്‍- ശ്രീനിവാസൻ ചിത്രത്തിനായി കാത്തിരിക്കുന്നുവെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് അഖില്‍ സത്യൻ തന്നെ പറയുന്നു.
അസിസ്റ്റന്റ് ഡയറക്ടര്‍ ഡേയ്‍സ് എന്ന് പറഞ്ഞാണ് അഖില്‍ സത്യൻ മോഹൻലാല്‍ കൂട്ടുകെട്ടിനെ കുറിച്ച് പറയുന്നത്. തനിക്ക് ഏറ്റവും ഇഷ്‍ടമുള്ള ചിത്രം എന്ന് പറഞ്ഞാണ് മോഹൻലാലിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഇപോള്‍ പോലും, അച്ഛൻ എപ്പോഴാണോ അത് പറയുന്നത് അപോള്‍ എന്നിലെ അസിസ്റ്റന്റ് ഡയറക്ടര്‍ വരും- ‘ഇപ്പോഴത്തെ സിനിമ കഴിഞ്ഞ് ലാലിനൊപ്പമുള്ള ശ്രീനിയുടെ കഥ ആലോചിക്കും’. അഖിൽ പറയുന്നു.
Leave a Comment