ജാതീയമായ വിവേചനങ്ങൾ കണ്ടാണ് താൻ വളർന്നതെന്നു മലയാളത്തിന്റെ പ്രിയനടി സായി പല്ലവി. നാല് സംവിധായകർ അണിയിച്ചൊരുക്കിയ നെറ്റ്ഫഌക്‌സ് ആന്തോളജിയായ പാവ കഥൈകളിൽ ദുരഭിമാനം വിഷയമാക്കി വെട്രിമാരൻ അണിയിച്ചൊരുക്കിയ ഊർ ഇരവ് എന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച സായി പല്ലവി തന്റെ സമുദായത്തിലെ വിവേചനങ്ങളെക്കുറിച്ചു ദ ന്യൂസ് മിനുറ്റിന് നൽകിയ അഭിമുഖത്തിൽ തുറന്നു പറഞ്ഞത് ശ്രദ്ധനേടുന്നു.
‘എന്റെ സമുദായത്തിൽ നടന്നിരുന്ന കാര്യങ്ങളെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു എന്ന് പറയാനാവില്ല. ചെറിയ കുട്ടിയായിരുന്ന സമയം മുതൽ തന്നെ വലുതാകുമ്പോൾ ബഡാഗ സമുദായത്തിൽ പെട്ടയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് പറയുമായിരുന്നു. കുറെ പേർ സമുദായത്തിന് പുറത്തുനിന്നും വിവാഹം കഴിച്ചിട്ടുണ്ട്. അവരാരും തന്നെ കോട്ടഗിരിയിൽ ഹാട്ടിയിൽ താമസിക്കുന്നില്ല.’ സായി പങ്കുവച്ചു.
read also:അതിനിവള്‍ പെണ്ണാണോ, സെക്‌സ് ടൂറിസത്തിന് പോയാല്‍ തടി കുറഞ്ഞോളും; വിസ്മയക്കെതിരെ അശ്ലീല കമന്റുകൾ
ബഡാഗ സമുദായത്തിന് പുറത്തുള്ളയാളെ വിവാഹം കഴിച്ചാൽ ഗ്രാമത്തിലുള്ളവർ സംസാരിക്കില്ലെന്നും . ചടങ്ങുകൾക്കും ആഘോഷങ്ങൾക്കും ക്ഷണിക്കില്ലെന്നും പറഞ്ഞ താരം ശവസംസ്‌ക്കാരച്ചടങ്ങിന് പോലും വരാൻ അനുവാദമില്ലെന്നും കൂട്ടിച്ചേർത്തു. ഇത് അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കാം. ആ ഗ്രാമത്തിൽ ജനിച്ചു വളർന്നവർക്ക് അവരെ ഇങ്ങനെ ഒഴിവാക്കുന്നത് സഹിക്കാനാവില്ലെന്നും സായ് പല്ലവി പറഞ്ഞു
Post Your Comments