![](/movie/wp-content/uploads/2020/12/hansika.jpg)
ലോക്ക് ഡൗണിന് ശേഷം അവധി ആഘോഷത്തിനായി ഇപ്പോൾ സിനിമാതാരങ്ങൾ പോകുന്നത് മാലി ദ്വീപിലേക്കാണ്. മലയാളി താരങ്ങൾ ഉൾപ്പടെ മറ്റു അന്യഭാഷാ താരങ്ങളുടെ എല്ലാം മാലി ദ്വീപ് യാത്രയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. ഇപ്പോഴിതാ പ്രേഷകരുടെ പ്രിയപ്പെട്ട നടി ഹൻസികയും മാലി ദ്വീപ് യാത്ര നടത്തിയിരിക്കുകയാണ്. എന്നാൽ താരം പങ്കുവെച്ച ചിത്രം വിസ്മയിപ്പിക്കുന്നതാണ്. നിരവധി പേരാണ് ഈ ഫോട്ടോ ഇപ്പോൾ കണ്ടിരിക്കുന്നത്. ഹൻസിക തന്നെയാണ് ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഹാൻസികയുടെ സീപ്ലെയിനിൽ നിന്നുള്ള ചിത്രമാണ് ഏറ്റവും കൂടുതൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരിക്കുന്നത്. മാലിദ്വീപ് കാണാനുള്ള ഏറ്റവും നല്ല മാർഗം ഈ സീ പ്ലെയിനാണെന്നാണ് കുറിച്ചു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. വിമാനത്തിൽ തൂങ്ങിനിൽക്കുന്ന നടിയുടെ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
സീപ്ലെയിനിൽ നിന്നുള്ള ചിത്രം കൂടാതെ മാലി ദ്വീപിൽ നന്നുള്ള മനോഹരമായ നിരവധി ചിത്രങ്ങളും ഹാൻസിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വർഷം രണ്ടാം തവണയാണ് ഹാൻസിക അവധി ആഘോഷത്തിനായി മാലിയിൽ എത്തുന്നത്.
സാമന്ത, കാജൽ അഗർവാൾ, രാകുൽ പ്രീത്,കൃതി സനോൺ തുടങ്ങിയവർ തങ്ങളുടെ മാലി അവധിക്കാലത്തെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.
Post Your Comments