
നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ പിതാവ് ആശുപത്രിയിൽ. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളെത്തുടർന്ന് കെ.കെ സിംഗിനെ ഫരീദാബാദിലെ ഏഷ്യൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ടു പെണ്മക്കൾക്കൊപ്പം ആശുപത്രിൽ നിന്നും പകർത്തിയചിത്രം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
കെ കെ സിംഗിനെ രണ്ട് പെൺമക്കളായ പ്രിയങ്ക, മിതു സിംഗ് എന്നിവരോടൊപ്പമുള്ള ചിത്രമാണ് പ്രചരിക്കുന്നത്. വേഗത്തിൽ സുഖം പ്രാപിക്കുമെന്നു ആരാധകർ പറയുന്നു.
സുശാന്തിന്റെ മരണം നടന്നിട്ട് ആറുമാസങ്ങൾ പിന്നിട്ടു. കാമുകിയും നടിയുമായ റിയ ചക്രബർത്തിക്കും കുടുംബത്തിനും മറ്റ് കുറച്ചുപേർക്കുമെതിരെ കുടുംബം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും സിബിഐയുടെ അന്വേഷണത്തിൽ പുതിയ റിപ്പോർട്ടുകൾ ഒന്നും വന്നിട്ടില്ല
Post Your Comments