മലയാളത്തിന്റെ പ്രിയതാരമാണ് മോഹൻലാൽ. താരം മാത്രമല്ല കുടുംബവും മലയാളികൾക്ക് ഏറെ പരിചിതമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് മോഹൻലാലിൻറെ മകൾ വിസ്മയ. സിനിമയുടെ പിന്നണിയിലൈക്ക് കടന്നു വന്ന വിസ്മയ കൃത്യമായ പരിശീലനത്തിലൂടെ തടി കുറച്ചതിനെക്കുറിച്ച് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ അസഭ്യവര്‍ഷവും അശ്ലീല കമന്റുകളും. വിസ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് വന്ന വാര്‍ത്തകള്‍ക്ക് താഴെയും സഭ്യമല്ലാത്ത കമന്റുകളുണ്ട്.
തടി കുറക്കുന്നതിന് മുന്‍പും ശേഷവുമുള്ള ചില ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു വിസ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ഇതിന് പിന്നാലെയാണ് ശരീരഭാഗങ്ങളെക്കുറിച്ചും ഒപ്പമുള്ള പരിശീലകനെക്കുറിച്ചും തികച്ചും സ്ത്രീവിരുദ്ധമായ കമന്റുകളുടെ സൈബർ അക്രമികൾ എത്തിയത്.
എത്ര കിലോ കുറച്ചാലും കാര്യമില്ല, അതിനിവള് പെണ്ണാണോ, സെക്സ് ടൂറിസത്തിന് പോയാല്‍ തടി കുറഞ്ഞോളും എന്നു തുടങ്ങി അശ്ലീലവുമായ കമന്റുകളുടെ ഘോഷയാത്രയാണ് നടക്കുന്നത്. ജിമിട്ടന്റെ മകളല്ലേ എന്നു ചോദിച്ചുകൊണ്ട് മോഹന്‍ലാലിനെ ബന്ധപ്പെടുത്തിയും കമന്റുകളുണ്ട്.
Post Your Comments