ടെലിവിഷൻ അവതാരകയായി ശ്രദ്ധ നേടിയ താരമാണ് അഞ്ജന രംഗൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം വി.ജെ. അഞ്ജന എന്നാണ് അറിയപ്പെടുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ നൽകിയ മുന്നറിയിപ്പ് പോസ്റ്റിനു മറുപടി നൽകിയിരിക്കുകയാണ് താരം.
ഒരു ഡേറ്റിംഗ് വെബ്‌സൈറ്റിൽ നടിയുടെ പേരും ചിത്രവും ഉപയോഗിക്കുന്നുവെന്നും ആളുകളുമായി ചാറ്റുചെയ്യുന്നുവെന്നും ആരാധകർ പറഞ്ഞു. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഈ അഭ്യൂഹങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് നടി.
read also:കോവിഡ് -19: പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് അന്തരിച്ചു
“ഞാൻ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം ഒഴികെയുള്ള മറ്റൊരു സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുകളിലും ഇല്ല. ഞാൻ തീർച്ചയായും ഡേറ്റിംഗ് സൈറ്റുകളിലില്ല. എനിക്ക് സുന്ദരനായ ഒരു ഭർത്താവും കുഞ്ഞുമടങ്ങുന്ന മനോഹരമായ ഒരു കുടുംബമുണ്ട്.എനിക്ക് നിങ്ങളോട് മറ്റു സൈറ്റിലൂടെ ചാറ്റിങ്ങിനു സമയമില്ല! ദയവായി ആ അപ്ലിക്കേഷനുകളിലോ സൈറ്റുകളിലോ നിങ്ങൾ എന്നോട് സംസാരിച്ചുവെന്ന് കരുതരുത്. അത് ഞാൻ അല്ല. എന്റെ പേരിന് പിന്നിൽ മറഞ്ഞിരിക്കുന്നതും എന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതുമാണ് .”
Leave a Comment