GeneralLatest NewsNEWSTV Shows

ഞാൻ മുൻപ് വിവാഹം കഴിച്ചതാണ്, യമുനയെ ഇഷ്ടം തോന്നാൻ കാരണം ഒന്ന് മാത്രം!! ദേവന്‍ പറയുന്നു

ആ ബന്ധത്തിന്റെ അവസാനം ഞാൻ മനസ്സിലാക്കി എന്തൊക്കെ ഉണ്ടെങ്കിലും, അത്യാവശ്യം വേണ്ടത് മനഃസമാധാനം ആണ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് യമുന. താരത്തിന്റെ വിവാഹമായിരുന്നു ദിവസങ്ങൾക്ക് സോഷ്യൽ മീഡിയയിലെ ചർച്ച. വിവാഹം സത്യമാണെന്നു അറിയിച്ചു സോഷ്യൽ മീഡിയയിൽ യമുന കുറിപ്പ് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി ഒരു വീഡിയോ അഭിമുഖത്തിലൂടെ യമുനയും ദേവനും മനസ്സ് തുറക്കുന്നത്.

”ഞാൻ മുൻപ് വിവാഹം കഴിച്ചതാണ്. ആ ബന്ധത്തിന്റെ അവസാനം ഞാൻ മനസ്സിലാക്കി എന്തൊക്കെ ഉണ്ടെങ്കിലും, അത്യാവശ്യം വേണ്ടത് മനഃസമാധാനം ആണ് എന്ന്. യമുനയോട് ആദ്യം സംസാരിക്കുമ്പോൾ വിവാഹജീവിതത്തെകുറിച്ചുള്ള കാഴ്ചപ്പടുകൾ തുറന്നു പറഞ്ഞിരുന്നു. ആ സമയം ആണ് തന്റെ അതെ അഭിപ്രായം യമുനയും പങ്ക് വച്ചത്. അപ്പോൾ ഒരേ കാഴ്ചപ്പാടുകൾ ഉള്ള ആളുകൾ ഒരുമിച്ചു പൊയ്ക്കൂടേ എന്ന് ആലോചിക്കുകയിരുന്നു. ഒരു മകൾ ആണ് ഉള്ളത്, അവൾ യൂ എസിൽ പഠിക്കുകയാണ്‌. യമുനക്കും അങ്ങോട്ട് വേണമെങ്കിലും വരാം, എന്ത് തീരുമാനിക്കാനുള്ള അവകാശം യമുനക്ക് ആണ്”ഒരു യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ദേവൻ പറഞ്ഞു.

മക്കളോട് സംസാരിച്ച് അവരുടെ അഭിപ്രായം ചോദിച്ച്, അവര്‍ കംഫര്‍ട്ട് ആയി ഒക്കെ, അമ്മാ.. എന്ന് പറഞ്ഞതിന് ശേഷമാണ് തീരുമാനം എടുത്തതെന്നു യമുന പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments


Back to top button