വിഷ്ണു ഉണ്ണിക്കൃഷ്ണൻ നായകനാകുന്ന ചിത്രമാണ് ‘കൃഷ്ണൻകുട്ടി. ചിത്രത്തിൽ വിഷ്ണുവിനൊപ്പം സാനിയ ഇയ്യപ്പനാണ് നായികയായി എത്തുന്നത്. സംവിധായകൻ സൂരജ് ടോമും, നിർമ്മാതാവ് നോബിൾ ജോസും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ദുരൂഹതയുണർത്തുന്ന പശ്ചാത്തലത്തിൽ വിഷാദമുഖവുമായി കൈയ്യിൽ ക്യാമറയുമായി നിൽക്കുന്ന സാനിയയുടെ ചിത്രമാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്.
ചിത്രത്തിന് പിന്നിൽ സിനിമയുടെ പോസ്റ്ററാണ്. വിവിധ തരത്തിലുള്ള കമൻ്റുകളുമായി ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ‘എന്നിട്ട് പണി എപ്പോ തീരു’മെന്നും ‘ഇത് കൃഷ്ണൻകുട്ടി അല്ല കുട്ടിശങ്കരൻ അല്ലെ’ എന്നുമൊക്കെയുള്ള കമൻ്റുകളുമൊക്കെയായാണ് ചിത്രത്തിന് വരുന്നത്.
സംഗീതവും ആനന്ദ് മധുസൂദനൻ തന്നെ. ഗാനരചന ഹരി നാരായണൻ. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഛായാഗ്രഹണം ജിത്തു ദാമോദറും, സൗണ്ട് ഡിസൈനിംഗ് ബാഹുബലി, പത്മാവത് എന്നീ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറും, നാഷണൽ അവാർഡ് ജേതാവുമായ ജെസ്റ്റിൻ ജോസുമാണ്. എഡിറ്റിംഗ് കിരൺ ദാസ്, പ്രൊഡക്ഷൻ ഡിസൈനർ എം. ബാവ. കോസ്റ്റ്യൂം ഡിസൈനർ ആരതി ഗോപാൽ, മേക്കപ്പ് നജിൽ അഞ്ചൽ, അസോസിയേറ്റ് ഡയറക്ടർ രതീഷ് എസ്, സംഘട്ടന രംഗങ്ങൾ അഷ്റഫ് ഗുരുക്കൾ എന്നിവരാണ്. സ്റ്റിൽസ് മഹേഷ് മഹി മഹേശ്വർ. പ്രൊഡക്ഷൻ കൺട്രോളർ റിച്ചാർഡ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അമ്പിളി കോട്ടയം,
പബ്ലിസിറ്റി ഡിസൈൻസ് ആർട്ടോ കാർപസ്, പിആർഒ മഞ്ജു ഗോപിനാഥ്.
Post Your Comments