BollywoodGeneralLatest NewsNEWS

വർഷങ്ങളോളമുള്ള എന്റെ പ്രാർത്ഥനയുടെ ഫലമാണ് അനസ് ; മനസ് തുറന്ന് സന ഖാൻ

സനയെ ഭാര്യയായി ലഭിച്ചതിൽ സന്തോഷവാനാണെന്ന് അനസ് സയ്യിദും പറയുന്നു

നടിയും മോഡലുമായ സന ഖാൻ ഈയടുത്താണ് വിവാഹിതയായത്. വിവാഹചിത്രങ്ങളും മറ്റ് വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സെയിദാണ് സനയുടെ ഭർത്താവ്.
ഇപ്പോഴിതാ സന തന്റെ വിവാഹത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്.

അനസ് സയ്യദിനെ പോലൊരാളെ ഭർത്താവായി ലഭിക്കാനായിരുന്നു താൻ എല്ലാ നാളും പ്രാർത്ഥിച്ചിരുന്നത് സന പറയുന്നു. എന്റെ വർഷങ്ങളോളമുള്ള പ്രാർത്ഥനയുടെ ഫലമാണ് അനസ് തന്റെ ജീവിത്തിലേക്ക് വന്നത്. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് സന ഇക്കാര്യം തുറന്നു പറയുന്നത്.

വളരെ നല്ല മനുഷ്യനാണ് തന്റെ ഭർത്താവ്. അദ്ദേഹം സുന്ദരനാണെന്ന് എനിക്കറിയാം. അത് പക്ഷെ മറ്റുള്ളവർക്ക് തോന്നില്ലായിരിക്കാം. അത് പക്ഷെ എന്നെ ബാധിക്കുന്ന പ്രശ്നമല്ല സന പറയുന്നു. മക്കയിൽ 2017 ൽ വെച്ചാണ് സന അനസ് സയ്യിദിനെ ആദ്യമായി കണ്ടുമുട്ടുന്നത്.
പിന്നീട് 2018 ൽ ഇസ്ലാമിനെ കുറിച്ച് കൂടുതൽ അറിയാൻ സന അനസിനെ വിളിക്കുകയായിരുന്നു. പിന്നീട് 2020 ആണ് ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.

സനയെ ഭാര്യയായി ലഭിച്ചതിൽ സന്തോഷവാനാണെന്ന് അനസ് സയ്യിദും പറയുന്നു. മറ്റാരെയെങ്കിലും വിവാഹം ചെയ്തിരുന്നെങ്കിൽ താൻ ഇത്രയും സന്തോഷവനായിരിക്കുമെന്ന് തോന്നുന്നില്ലെന്നും അനസ് പറഞ്ഞു. തങ്ങൾ പരസ്പരം ചേരില്ലെന്ന് ആർക്കും ചിന്തിക്കാം, പക്ഷേ യഥാർത്ഥത്തിൽ തങ്ങൾ വളരെ സന്തോഷത്തോടെയാണ് കഴിയുന്നത്. അനസിന്റെ വാക്കുകൾ.

shortlink

Post Your Comments


Back to top button