ഫഹദ് ഫാസിലും നയൻതാരയും ഒന്നിക്കുന്നു, സംവിധാനം അൽഫോൺസ് പുത്രൻ

'പാട്ട്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്

നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പുതിയ ചിത്രം വരുന്നു. ‘പാട്ട്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അല്‍ഫോന്‍സ് പുത്രന്‍റെ മൂന്നാമത്തെ സിനിമയിൽ ഫഹദ് ഫാസിലാണ് നായകനായെത്തുന്നത്. ഇക്കാര്യം അൽഫോൻസ് പുത്രൻ തന്നെ തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പോസ്റ്റർ പങ്കുവെച്ചുകൊണ്ട് ചിത്രത്തിലെത്തുന്ന നടിയുടെ പേര് പുറത്തുവിട്ടിരിക്കുകയാണ് ഫഹദ്. ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് സിനിമയിൽ ഫഹദിന്റെ നായികയായെത്തുന്നത്. ഫഹദ് തന്നെയാണ് തന്റെ ഫേസ്ബുക് പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

”യാതൊരു പുതുമയും ഇല്ലാത്ത അൽഫോൺസിന്റെ മൂന്നാമത്തെ മലയാള ചലച്ചിത്രം. ഇക്കുറി ഞാനും” എന്ന കുറിപ്പോടെയാണ് ഫഹദ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ നിര്‍മ്മാണം. ആനന്ദ് സി ചന്ദ്രന്‍ ആണ് ഛായാഗ്രഹണം. പബ്ലിസിറ്റ് ഡിസൈന്‍ ട്യൂണി ജോണ്‍ 24 എഎം. രചന, സംവിധാനം, എഡിറ്റിംഗ്, സംഗീത സംവിധാനം എന്നിവ അല്‍ഫോന്‍സ് പുത്രന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.

 

Share
Leave a Comment